തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡിയായി പ്രമോജ് ശങ്കറിനെ നിയമിച്ചു. ബിജു പ്രഭാകറിന്റെ ഒഴിവിലേക്കാണ് നിയമനം. ബിജു പ്രഭാകര്‍ അവധിയില്‍ പോയപ്പോള്‍ പ്രമോജ് ശങ്കറാണ് ചുമതല വഹിച്ചിരുന്നത്. നിലവില്‍ ജോയിന്റ് എംഡിയാണ് പ്രമോജ്. സ്വിഫ്റ്റ് സിഎംഡി ചുമതലയും പ്രമോജ് ശങ്കറിന് നല്കി. ഐഒഎഫ്എസ് ഉദ്യോഗസ്ഥനാണ്.
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ബിജു പ്രഭാകര്‍ പദവിയില്‍ മാറ്റം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ ഗണേഷ് കുമാറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കൂടുതല്‍ ചുമതലകള്‍ ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ് കെഎസ്ആര്‍ടിസി എംഡി സ്ഥാനവും ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാന്‍ താല്പര്യമുണ്ടെന്ന് സര്‍ക്കാറിനെ അറിയിച്ചതെന്നുമായിരുന്നു ബിജു പ്രഭാകറിന്റെ പ്രതികരണം.
Post Your Comments