KeralaLatest NewsNews

ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ സിപിഎം നേതാക്കള്‍ കീഴടങ്ങി

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ സിപിഎം നേതാക്കള്‍ കീഴടങ്ങി. പത്താം പ്രതി കെ.കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് മാറാട് പ്രത്യേക കോടതിയിലെത്തി കീഴടങ്ങിയത്. ജ്യോതി ബാബു കോടതിയിലെത്തിയത് പ്രത്യേക ആംബുന്‍ലസിലാണ്. ഇവരെ റിമാന്‍ഡ് ചെയ്തു.

Read Also:ചരിത്ര പ്രസിദ്ധമായ ആനയോട്ടത്തിന് സാക്ഷ്യം വഹിച്ച് ആയിരങ്ങൾ, ഇക്കുറി ഒന്നാമൻ ഗോപീകണ്ണൻ

ഇവര്‍ക്കുള്ള ശിക്ഷ 26ന് പ്രഖ്യാപിക്കും. സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനെ വെറുതെ വിട്ട കോടതി വിധി ശരിവെച്ചിരുന്നു. അപ്പീല്‍ നല്‍കി പത്താം വര്‍ഷത്തിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

പ്രതികളായ എം.സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ.സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്തന്‍, റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വര്‍ഷം കഠിന തടവുമാണ് 2014 ല്‍ വിചാരണക്കോടതി വിധിച്ചത്. പി കെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button