തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനക്രമീകരിച്ചു. ക്ലാസ് മുറിയുടെ അഭാവം, ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാർക്ക് സഹായികൾ ഇല്ലാത്ത സ്ഥിതി തുടങ്ങിയ പരാതികൾ പരിഗണിച്ചാണ് ടൈംടേബിൾ പുനക്രമീകരിച്ചത്. ഒമ്പതാം ക്ലാസുകളിലെ പരീക്ഷാ സമയം ഉച്ചയ്ക്ക് ശേഷമാക്കിയിട്ടുണ്ട്. സ്വതന്ത്രമായി നിൽക്കുന്ന എൽപി, യുപി സ്കൂളുകളിലെ പരീക്ഷകൾ മാർച്ച് 15 ന് ആരംഭിക്കുന്ന രീതിയിൽ പുനക്രമീകരിച്ചു. നേരത്തെ മാർച്ച് 18 തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. അതേസമയം, ഹൈസ്കൂളുകളോട് ചേർന്നുള്ള എൽപി, യുപി സ്കൂളുകളിലെ പരീക്ഷാ ടൈംടേബിളിൽ മാറ്റമില്ല.
മാർച്ച് 14-ന് നടക്കേണ്ടിയിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവൃത്തിപരിചയ പരീക്ഷ 16-ലേക്ക് മാറ്റിയിട്ടുണ്ട്. അന്നേദിവസം നടക്കേണ്ട സോഷ്യൽ സയൻസ് പരീക്ഷ 14ന് നടക്കുന്ന രീതിയിലും ക്രമീകരിച്ചു. മാർച്ച് 27-ലെ ഒമ്പതാം പരീക്ഷ രാവിലെയാണ് നടക്കുക. സ്വതന്ത്രമായി നിൽക്കുന്ന എൽപി, യുപി സ്കൂളുകളിലെ അധ്യാപകരെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
Post Your Comments