KeralaLatest NewsNews

ബേലൂര്‍ മഖ്നയെ പിടികൂടാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്നയെ മയക്കുവെടി വച്ച് പിടികൂടുന്ന കാര്യത്തില്‍ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കാന്‍
ഹൈക്കോടതിയുടെ നിര്‍ദേശം. ആനശല്യവും വന്യമൃഗശല്യവും കൂടിവരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്, കേരള, കര്‍ണാടക വനംവകുപ്പുകള്‍ സംയുക്തമായി ഒരു സമിതി രൂപവത്കരിക്കണമെന്നും വന്യജീവി ശല്യം തടയുന്നതിന് സംയുക്തമായി നീങ്ങണമെന്നും കോടതി പറഞ്ഞു.

Read Also: ശൈലജ ടീച്ചർ വടകരയിൽ മത്സരിക്കാതിരിക്കുന്നതാണ് നല്ലത്: കെ കെ രമ

ആനയുടെ സഞ്ചാരം അതിര്‍ത്തികള്‍ വഴി ആയതിനാല്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഇല്ലാതിരിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അതിനായി ചീഫ് സെക്രട്ടറി തലത്തില്‍ യോഗം ചേരണമെന്നും കോടതി നിര്‍ദേശിച്ചു.

മിഷന്‍ ബേലൂര്‍ മഖ്ന അനന്തമായി നീണ്ടുപോകുന്നത് ശരിയല്ലെന്നും വയനാട്ടിലെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങുമെന്ന് ഉറപ്പായാല്‍ ഉചിതമായ സ്ഥലത്തുവെച്ച് മയക്കുവെടി വയ്ക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button