17കാരി പുഴയില്‍ മുങ്ങിമരിച്ചതില്‍ ദുരൂഹത

കോഴിക്കോട് : സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ചു നാട്ടുകാര്‍ രംഗത്ത്. എടവണ്ണപ്പാറയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും വെട്ടത്തൂര്‍ സ്വദേശി വളച്ചിട്ടിയില്‍ സിദ്ദിഖിന്റെ മകള്‍ സന ഫാത്തിമയെയാണ് (17) ചാലിയാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണു സംഭവം.

Read Also: കശ്മീരികളുടെ 70 വർഷത്തെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും: ജമ്മുവിൽ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ സനയുടെ മൃതദേഹം കണ്ടത്. ഉടനെ വാഴക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും ജീവന്‍ നഷ്ടമായിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പെണ്‍കുട്ടി പഠനത്തിലും മിടുക്കിയായിരുന്നു.

 

Share
Leave a Comment