
വയനാട്: ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. ഇന്ന് വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം നടന്നത്. വയനാട് അഞ്ചുകുന്നിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.
കൊളത്താറപൊയില്‍ കോളനിയിലെ ആതിരയാണ് മരിച്ചത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതിനു ശേഷം ഭര്‍ത്താവായ ബാബു സ്വയം വെട്ടി പരിക്കേല്‍പ്പിക്കാനും ശ്രമിച്ചു. പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ബാബുവിന് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Post Your Comments