ഒഡീഷയിൽ സുഹൃത്തിന്റെ കുത്തേറ്റ് 41-കാരൻ മരിച്ചു. നിഹാർ രഞ്ജൻ ആചാര്യയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് കേവലിനെ പോലീസ് അറസ്റ്റ് ചെയ്തു. കേവൽ മരിച്ചെന്ന് നിഹാർ വ്യാജ പ്രചരണം നടത്തിയിരുന്നു. ഇതിനെ ചൊല്ലി ഉണ്ടായ വഴക്കാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കേവൽ മരണപ്പെട്ടുവെന്ന് നിഹാർ നിരവധി ആളുകളോട് പറഞ്ഞിരുന്നു. സംഭവം അറിഞ്ഞ കേവൽ നിഹാറിനെ മർദ്ദിക്കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.
കൊല്ലപ്പെട്ട നിഹാർ ഭൂമി ഇടനിലക്കാരനും വാഹന കച്ചവടക്കാരനുമാണ്. കുത്തേറ്റയുടനെ നിഹാറിനെ നാട്ടുകാർ തൊട്ടടുത്ത ഇസ്പാത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേവലിന് പുറമേ, അശോക് ശ്രീവാസ്തവ എന്ന ആളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അശോക് ശ്രീവാസ്തവയ്ക്കെതിരെ കൊലപാതക പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Also Read: കോഴിമുട്ടയെക്കാള്‍ മികച്ചത് താറാവ് മുട്ടയോ? മുട്ട കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !!
Post Your Comments