ന്യൂഡൽഹി: ഹാട്രിക് നേടി റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ 370 സീറ്റുകൾക്കപ്പുറം കൊണ്ടുപോകാൻ കഠിനമായി പ്രവർത്തിക്കണമെന്ന് ജെ പി നദ്ദ പാർട്ടി പ്രവർത്തകരോട് നിർദ്ദേശിച്ചു. ഡൽഹിയിൽ ബിജെപിയുടെ ദ്വിദിന ദേശീയ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഡിഎ സഖ്യം 400-ന് മുകളിൽ സീറ്റുകൾ നേടും. ബിജെപി പ്രവർത്തകർ സന്തുഷ്ടരും ഉത്സാഹഭരിതരുമാണ്. എന്നാൽ അതുമാത്രം പോരാ, ഇതിനൊപ്പം 370 സീറ്റ് ബിജെപിക്ക് നേടാൻ സാധിക്കണം. അതിനുവേണ്ടി കഠിനമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
എൻഡിഎയ്ക്ക് 400-ൽ കൂടുതൽ സീറ്റ് ലഭിക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കണം. എല്ലാ ബൂത്തിലും പൂർണ ശക്തി കൈവരിക്കേണ്ടതുണ്ട്. ബിജെപിയുടെ പ്രവർത്തകർ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്. നിങ്ങളിൽ തനിക്ക് പൂർണ വിശ്വാസമാണ്. മോദിജിയുടെ നേതൃത്വത്തിൽ ബിജെപി ഹാട്രിക് നേടുക മാത്രമല്ല, റെക്കോർഡും സൃഷ്ടിക്കും. ബിജെപി 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടുകയും 2019-ൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വം സമാനതകളില്ലാത്ത രീതിയിൽ ഭാരതത്തെ മാറ്റിമറിക്കുകയാണെന്നും ജെ പി നദ്ദ കൂട്ടിച്ചേർത്തു.
Read Also: ഭാര്യയുമായി 25 വയസ്സിന്റെ വ്യത്യാസം: വിമർശനത്തിന് മറുപടിയുമായി അര്‍ബാസ് ഖാൻ
Post Your Comments