തിരുവനന്തപുരം: സംസ്ഥാനത്ത് മണൽ ഖനന സാധ്യത കണ്ടെത്തിയ നദികളിൽ ഇക്കൊല്ലം മുതൽ തന്നെ മണൽ വാരൽ പുനരാരംഭിക്കാൻ സാധ്യത. മന്ത്രി കെ.രാജനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നിയമസഭയിൽ അറിയിച്ചത്. സാൻഡ് ഓഡിറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് മണൽ ഖനന സാധ്യതയുള്ള നദികൾ ഏതൊക്കെയെന്ന് കണ്ടെത്തിയത്. കൊല്ലം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെ നദികളിലാണ് കൂടുതലായും ഖനന സാധ്യത ഉള്ളത്. അതേസമയം, കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിൽ മണൽ വാരൽ സൈറ്റുകൾ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി.
കടലുണ്ടി, ചാലിയാർ നദികളിൽ മാർച്ച് മാസം അവസാനത്തോടെ തന്നെ ഖനനം ആരംഭിക്കാൻ കഴിഞ്ഞേക്കുമെന്നാണ് സൂചന. നിലവിൽ മണൽ വാരൽ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയിൽ കടവ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചാണ് മണൽവാരൽ വീണ്ടും ഇത്തരം കമ്മിറ്റികളുടെ അധ്യക്ഷന്മാരായി തദ്ദേശസ്ഥാപന അധ്യക്ഷന്മാരെ നിയോഗിക്കുന്നതാണ്. പുഴകളെ സംരക്ഷിക്കുന്നതിനോടൊപ്പം, മണലിന്റെ ദൗർലഭ്യം ഇല്ലാതാക്കുക എന്നത് കൂടിയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Also Read: കല്യാൺ ജറിമേരി ക്ഷേത്രസന്നിധിയിലെ പൊങ്കാല സമർപ്പണം ഫെബ്രുവരി 25ന്, മുൻകൂട്ടി ബുക്ക് ചെയ്യാൻ അവസരം
Post Your Comments