Latest NewsKeralaNews

കേരളം വെന്തുരുകുന്നു! വരും ദിവസങ്ങളിൽ താപനില ഉയരും, 4 ജില്ലകളിൽ മുന്നറിയിപ്പ്

ഉയർന്ന താപനില മുന്നറിയിപ്പ് ഉള്ളതിനാൽ അനാവശ്യമായി പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു. വരും ദിവസങ്ങളിൽ ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂട് ഉള്ളതിനാൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഉള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്.

കണ്ണൂരിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയത്ത് 37 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനില മുന്നറിയിപ്പ് ഉള്ളതിനാൽ അനാവശ്യമായി പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. കൂടാതെ, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി കഴിഞ്ഞ ദിവസം നിരവധി ആളുകൾക്ക് സൂര്യാഘാതം ഏറ്റിട്ടുണ്ട്. താപനില ഉയരുന്നതിനാൽ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Also Read: യുഎസിലെ മലയാളി കുടുംബത്തിന്റെ കൊലപാതകം പൊലീസ് അറിഞ്ഞത് കുട്ടികളുടെ മുത്തശിയുടെ ഫോണ്‍ കോള്‍ വഴി

മുൻ വർഷം  ഫെബ്രുവരിയിലേതിനേക്കാള്‍ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഈ വര്‍ഷം കൂടിയിട്ടുണ്ട്. ഇന്നലെ ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു. നാളെ 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ 38-40 ഡിഗ്രി സെല്‍ഷ്യസ് താപനില എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാമെന്നാണ് പ്രവചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button