കൊൽക്കത്ത: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്‌നാപുരിലാണ് സംഭവം. ഗൗതം ഗുഷെയ്ത് എന്ന നാൽപതുകാരനാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തല അറുത്തെടുത്ത് സമീപത്തെ ബസ് സ്റ്റോപ്പിൽ കൊണ്ടുവച്ചത്. ഭാര്യയുമായുണ്ടായ വാക്കുതർക്കത്തിൽ പ്രകോപിതനായാണ് ഇയാൾ കൊടുംക്രൂരത ചെയ്തത്.
ബുധനാഴ്ചയാണ് സംഭവം നടന്നത്. വീട്ടിൽ ഭാര്യയുമായി വഴക്കിട്ട ഗൗതം അവരെ മർദ്ദിക്കുകയും ശേഷം കഴുത്തിൽ നിന്ന് തല അറുത്ത് മാറ്റുകയുമായിരുന്നു. അറുത്ത് മാറ്റിയ തലയുമായി ഇയാൾ സമീപത്തുള്ള ചിസ്തിപുർ ബസ് സ്റ്റോപ്പിൽ എത്തി. പിന്നീട് ഒരു ബെഞ്ചിൽ വെച്ച ശേഷം അതിന് സമീപത്തായി ഒന്നും മിണ്ടാതെ ഇരുപ്പായി. വളരെ അധികം നേരം ഒരു ഭാവമാറ്റവുമില്ലാതെ ഗൗതം അതേ ഇരിപ്പ് തുടർന്നു. നടുക്കുന്ന ദൃശ്യം കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഗൗതമിന്റെ അറസ്റ്റിനുപിന്നാലെ വീട്ടിൽ കൊണ്ടുപോയി നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഭാര്യയുമായി വഴക്കുണ്ടായെന്നും ഇതിൽ പ്രകോപിതനായാണ് കൊലപാതകം ചെയ്തതെന്നും പ്രതി സമ്മതിച്ചു.
പൊലീസ് നടത്തിയ പരിശോധനയിലാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇയാൾ ഭാര്യയെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
Post Your Comments