Latest NewsNewsBusiness

വിസ-മാസ്റ്റർ കാർഡിൽ നിന്നുള്ള ബിസിനസ് പേയ്‌മെന്റ് നിർത്തണം: നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

കെവൈസി പാലിക്കാത്ത ചെറുകിട വ്യവസായികൾ നടത്തുന്ന ഇടപാടുകളിൽ നേരത്തെ തന്നെ റിസർവ് ബാങ്ക് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്

മുംബൈ: വിസ-മാസ്റ്റർ കാർഡുകൾക്കെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിസ-മാസ്റ്റർ കാർഡുകളിൽ നിന്നുള്ള ബിസിനസ് പേയ്‌മെന്റുകൾ നിർത്താനാണ് ആർബിഐ നിർദ്ദേശിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, കെവൈസി പാലിക്കുന്നതിനെ കുറിച്ചുള്ള ആശങ്കകൾ കാരണം ചെറുതും വലുതുമായ ബിസിനസുകളുടെ കാർഡ് അടിസ്ഥാനമാക്കിയുള്ള വാണിജ്യ ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനാണ് പേയ്മെന്റ് ഭീമൻമാരായ വിസയ്ക്കും മാസ്റ്റർ കാർഡിനും നിർദ്ദേശം നൽകിയത്. നടപടിക്ക് പിന്നിലെ യഥാർത്ഥ കാരണത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ബാങ്ക് നടത്തിയിട്ടില്ല.

കെവൈസി പാലിക്കാത്ത ചെറുകിട വ്യവസായികൾ നടത്തുന്ന ഇടപാടുകളിൽ നേരത്തെ തന്നെ റിസർവ് ബാങ്ക് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ ബിസിനസ് പേയ്മെന്റ് സേവന ദാതാക്കളുടെ ഇടപാടുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിട്ടുണ്ടെന്ന്
നിർബന്ധമായും പരിശോധിക്കേണ്ടതാണ്. അതേസമയം, കാർഡുകളിലൂടെ പേയ്മെന്റുകൾ സ്വീകരിക്കാൻ ഈ ഫിൻടെക്കുകൾക്ക് അധികാരം ഇല്ലെങ്കിലും, ട്യൂഷൻ ഫീസ് വാടക പോലുള്ളവ അടയ്ക്കാൻ എല്ലാ ഫിൻടെക് സ്ഥാപനങ്ങളും അവരുടെ കാർഡുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നതായി റിപ്പോർട്ട് ഉണ്ട്.

Also Read: ദളിതർക്ക് വഴിമുടക്കി നിർമ്മിച്ച ‘അയിത്ത മതിൽ’ ഇനി വേണ്ട! പൊളിച്ചു നീക്കി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button