തൃശൂര്‍: വ്യാജ രേഖയുണ്ടാക്കി സിനിമാ നിര്‍മാണത്തിന് പണം വാങ്ങി പറ്റിച്ച കേസില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. വ്യാജ രേഖകള്‍ ഉണ്ടാക്കി ബിസിനസ് ആവശ്യത്തിന് എന്ന പേരില്‍ കോയമ്പത്തൂര്‍ സ്വദേശിയുടെ കൈയില്‍നിന്നും എട്ട് കോടി 40 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിൽ പാട്ടുരായ്ക്കല്‍ വെട്ടിക്കാട്ടില്‍ വീട്ടില്‍ ജോസ് തോമസിനെയാണ് (42) ജില്ലാ ക്രൈംബ്രാഞ്ച് എ സി പി ആര്‍ മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
read also: 4 ദിവസം മദ്യമില്ല, ബാറും ബിവറേജും തുറക്കില്ല: ഉത്തരവിട്ട് ഡെപ്യൂട്ടി കമ്മീഷണര്‍
പണം ഉപയോഗിച്ച് സിനിമ നിര്‍മിച്ചെങ്കിലും കാലാവധി കഴിഞ്ഞും പണം മടക്കി നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ബിസിനസ് ആവശ്യത്തിന് എന്ന പേരില്‍ അഞ്ചുപേരുടെ പേരില്‍ വ്യാജ പ്രൊഫൈലുകളും രേഖകളും ഉണ്ടാക്കിയാണ് പ്രതി തുക സംഘടിപ്പിച്ചത്.
Post Your Comments