എഴുത്തുകാരി ഇന്ദുമേനോന്റെ അച്ഛനും പ്രശസ്ത കർണാടക സംഗീതജ്ഞനുമായ ഉമയനല്ലൂർ എസ് വിക്രമൻ നായർ അന്തരിച്ചു. എഴുപത്തിയെട്ടു വയസ്സായിരുന്നു. രാമനാട്ടുകര-വൈദ്യരങ്ങാടി റോഡിൽ വേലപ്പമേനോൻ റോഡിലെ വസതിയിലായിരുന്നു അന്ത്യം.
മഹാത്മാ മെമ്മോറിയൽ നാടകക്കമ്പനി ഉടമ ഇലവുംമൂട്ടിൽ ശിവരാമപിള്ളയുടെ മകനാണ്. അമ്മ വേളിക്കാട്ട് കുഞ്ഞിക്കുട്ടിപ്പിള്ളയമ്മ.
ഭാര്യ: പരേതയായ തിരുവച്ചിറ വള്ളിക്കാട് സത്യവതി (ചാലപ്പുറം എൻ.എസ്.എസ് സ്കൂൾ റിട്ട. അധ്യാപിക). മക്കൾ: എഴുത്തുകാരി ഇന്ദു മേനോൻ, ഹരി വി നാരായണൻ, അമ്മു. മരുമക്കൾ: രൂപേഷ് പോൾ, ഡോ. അമ്പിളി, അനീഷ് മുരളി മേനോൻ
Post Your Comments