Latest NewsNewsIndia

നടി മല്ലിക തൂങ്ങിമരിച്ച നിലയില്‍, സംഭവത്തില്‍ ദുരൂഹത

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

ലക്‌നൗ : ഗായികയും നടിയുമായ മല്ലിക രജ്‌പുത് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. 35 വയസായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം. കുടുംബാംഗങ്ങള്‍ ഉറങ്ങുന്ന സമയത്തായിരുന്നു സംഭവമെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അമ്മ സുമിത്ര സിംഗ് പോലീസിനോട് പറഞ്ഞു.

read also: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായി: പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ വിവരം പുറത്തുവന്നു

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Post Your Comments


Back to top button