
അബുദാബി: മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി അഹ്ലാന് മോദിയിലെത്തി. പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രധാനമന്ത്രിയെ കാണാന്‍ അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ എത്തിയിരിക്കുന്നത്. ഉച്ച മുതല്‍ വലിയ ജനത്തിരക്കാണ് സ്റ്റേഡിയത്തിന്റെ പരിസരത്ത് അനുഭവപ്പെട്ടിരുന്നത്.
Read Also: സൂര്യാഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം
ജയ് മോദി എന്ന വാക്യങ്ങള്‍ സ്റ്റേഡിയത്തില്‍ അലയടിക്കുകയാണ്. രാജ്യത്തിന്റെ വിവിധയിടങ്ങില്‍ നിന്നും കുട്ടികളും സ്ത്രീകളുമടക്കം ധാരാളം പേര് പ്രധാനമന്ത്രിയെ കാണാനെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാനും, അഭിവാദ്യം ഏറ്റുവാങ്ങാനും സ്റ്റേഡിയത്തില്‍ പതിനായിരങ്ങളാണ് അണിനിരന്നിരിക്കുന്നത്.
Post Your Comments