Latest NewsNewsDevotional

ഗണപതി വിഗ്രഹം വീട്ടിൽ സൂക്ഷിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിയാം

ഗണപതി ഭഗവാന്റെ വെളുത്ത നിറത്തിലുള്ള വിഗ്രഹങ്ങളാണ് വീട്ടിൽ സൂക്ഷിക്കേണ്ടത്

ഐശ്വര്യത്തിനും അഭീഷ്ട സിദ്ധിക്കുമായി ഗണപതി വിഗ്രഹങ്ങള്‍ വീടുകളിലും ഓഫീസുകളിലും സൂക്ഷിക്കുന്നത് സാധാരണയാണ്. എന്നാല്‍, ഗണപതി വിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പലര്‍ക്കുമറിയില്ല. ഗണപതി ഭഗവാന്റെ വെളുത്ത നിറത്തിലുള്ള വിഗ്രഹങ്ങളാണ് വീട്ടിൽ സൂക്ഷിക്കേണ്ടത്. ഭിത്തിയില്‍ പതിപ്പിക്കുന്ന ചിത്രവും അത്തരത്തില്‍ വെളുത്തതാകണം.

ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിക്കാന്‍ ഇരിക്കുന്ന ഗണപതി വിഗ്രഹമാണ് വീടുകളില്‍ സൂക്ഷിക്കേണ്ടത്. വീട്ടിലേക്ക് ദോഷകരമായത് ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകുമെന്നാണ് വിശ്വാസം.

Also Read: രാമൻ ഒരു വികാരമാണ്, പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ കണ്ടപ്പോള്‍ ഞാൻ ശരിക്കും കരഞ്ഞു: കെ.ജി ജോര്‍ജിന്റെ മകള്‍ താര

പ്രധാന കവാടത്തിന് നേരെ വിപരീത ദിശയില്‍ വേണം ഗണേശ വിഗ്രഹം വയ്ക്കാന്‍. ഇതിലൂടെ വീടിന്റെ സംരക്ഷകനായി ഗണപതി മാറുമെന്നാണ് വിശ്വാസം. വീട്ടിൽ ഗണപതി വിഗ്രഹം വയ്ക്കുമ്പോൾ എലിയും മോദകവും കൂടെയുള്ളവ വയ്ക്കുന്നതാകും നല്ലത്. ഇല്ലെങ്കിൽ ഇവ ഗണപതി വിഗ്രഹത്തിന്റെ ഭാഗമായി വയ്ക്കുക.

shortlink

Post Your Comments


Back to top button