രാമൻ എന്നത് ഓരോ ഭാരതീയരുടെയും വികാരമാണെന്നും പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ കണ്ടപ്പോള്‍ താൻ പറഞ്ഞെന്നും സംവിധായകൻ കെ.ജി ജോർജിന്റെ മകള്‍ താര കെ ജോർജ്. അയോദ്ധ്യയില്‍ രാമക്ഷേത്രം നിർമ്മിച്ചതില്‍ എല്ലാവരും അഭിമാനിക്കുകയാണ് വേണ്ടതെന്നും താര പറഞ്ഞു.
read also: 9 മാസം വകുപ്പില്ലാ മന്ത്രിയായി ജയിലില്‍: ഒടുവില്‍ മന്ത്രി സ്ഥാനം രാജി വച്ച് സെന്തില്‍ ബാലാജി
താരയുടെ വാക്കുകൾ ഇങ്ങനെ,
‘അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിന്റെ ഓരോ ഘട്ടവും വർഷങ്ങളായി പിന്തുടരുന്ന വ്യക്തിയാണ് ഞാൻ. അതിന്റെ ഒരോ ചെറിയ കാര്യങ്ങള്‍ പോലും എനിക്ക് താത്പര്യമുള്ള വിഷയങ്ങളായിരുന്നു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ വീട്ടിലിരുന്നാണ് ഞാൻ കണ്ടത്. ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടക്കുന്നത് കണ്ടപ്പോള്‍ രോമാഞ്ചം ഉണ്ടായി. ഞാൻ ശരിക്കും കരഞ്ഞു, എന്റെ കണ്ണുകള്‍ നിറഞ്ഞു. ആ ഒരു നിമിഷം, രാംലല്ലയെ പ്രതിഷ്ഠിച്ച ആ നിമിഷം ഞാൻ ജീവിതത്തില്‍ ഒരിക്കലും മറക്കത്തില്ല.
രാമൻ എന്നത് നമ്മുടെ ഒരു വികാരമാണ്. അത് പറഞ്ഞ് മനസിലാക്കാൻ സാധിക്കില്ല. രാമൻ എന്നത് ഒരു ശക്തിയാണ്, ഊർജ്ജമാണ്. രാമനെ മതത്തിന്റെയോ പാർട്ടിയുടെയോ ആക്കി ചിത്രീകരിക്കേണ്ട ആവശ്യമില്ല. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ഒരു ചരിത്ര മുഹൂർത്തമായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് അടക്കമുള്ള ലോകനേതാക്കള്‍ ലൈവായി കണ്ട ഒരു ആഘോഷം. രാമക്ഷേത്രത്തില്‍ അഭിമാനിക്കണം. രാമക്ഷേത്രം എന്റെ സ്വപ്നമാണ്. എനിക്ക് അവിടെ പോകണം. ഭഗവാന്റെ ഭവനമാണ് അത്’ – താര പറഞ്ഞു.
Post Your Comments