ചെന്നൈ: സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച തമിഴ്നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ വക്കീല്‍ നോട്ടീസ്. വിജയ് പാര്‍ട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നല്‍കിയതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേല്‍മുരുകനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
Read Also: ബിഎംഎസിന്റെ കാപ്പിയും കഴിച്ചാണ് എളമരം കരീം തന്നെ ആക്ഷേപിക്കുന്നത്: വിമർശനവുമായി എൻ കെ പ്രേമചന്ദ്രൻ
ടി വേല്മുരുകന് രജിസ്റ്റര്‍ ചെയ്ത ചുരുക്ക പേരായ ടിവികെ, വിജയ്യുടെ പാര്‍ട്ടിക്ക് നല്‍കിയതിനെതിരായാണ് വക്കീല്‍ നോട്ടീസ്. നിലവില്‍ തങ്ങളാണ് ടിവികെ എന്ന പേര് ഉപയോഗിക്കുന്നത് വിജയ്യുടെ പാര്‍ട്ടിയും ഇതേ പേര് ഉപയോഗിച്ചാല്‍ പൊതു ജനങ്ങള്‍ക്കും സംശയം വര്‍ദ്ധിക്കുമെന്നാണ് വേല് മുരുകന്റെ പരാതി.
Post Your Comments