കോഴിക്കോട്: എംടി വാസുദേവന്‍ നായര്‍ കോഴിക്കോട് നടത്തിയ വിവാദ പ്രസംഗത്തെ പിന്തുണച്ച് സാഹിത്യകാരന്‍ സേതു. എംടി റഞ്ഞത് വളരെ ശരിയാണെന്നും കേന്ദ്ര സര്‍ക്കാരിനേയും സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിച്ചുകൊണ്ടായിരുന്നു ആ പ്രസംഗമെന്നും സേതു ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിൽ പ്രതികരിച്ചു.
‘എംടി രണ്ടിനേയും ഉദ്ദേശിച്ചു തന്നെയാണ് പറഞ്ഞത്. എനിക്കതില്‍ സംശയമില്ല. നമ്മള്‍ വളരെ അധികം ഇഷ്ടപ്പെടുന്നവര്‍ പോലും മാറുകയാണ്. എംടി പറഞ്ഞത് വളരെ വളരെ ശരിയാണ്. അധികാരം ദുഷിപ്പിക്കും എന്നു പറയുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ. അധികാരത്തിന്റെ ദുര്‍വിനിയോഗം ഒരുപാട് സ്ഥലങ്ങളിലേക്ക് കടന്നുപോവുന്നുണ്ട്. ഡല്‍ഹിയില്‍ ആയാലും കേരളത്തിലായാലും ഇങ്ങനെയാണ്. എംടി രണ്ടിനേയും ഉദ്ദേശിച്ചു തന്നെയാണ് പറഞ്ഞത്. എനിക്കതില്‍ സംശയമില്ല. നമ്മള്‍ വളരെ അധികം ഇഷ്ടപ്പെടുന്നവര്‍ പോലും മാറുകയാണ്.’- സേതു പറഞ്ഞു.
read also: തൊണ്ണൂറുകളിലെ രുചി ഇനി റിലയൻസിന് സ്വന്തം! റാവൽഗാവിനെ ഏറ്റെടുത്തു
‘കോഴിക്കോട്ടെ അദ്ദേഹത്തിന്റെ പ്രസംഗം വലിയ ബോംബ് ആയിരുന്നു. പുള്ളി അങ്ങനെ കയറി ഇടപെടാറില്ല. അഴീക്കോടാണ് ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഓഡിയന്‍സ് അദ്ദേഹത്തിനൊരു വീക്ക്‌നെസ് ആണ്. പുള്ളിക്ക് ഓഡിയന്‍സ് വേണം. അഴീക്കോട് ഒരു പെര്‍ഫോര്‍മര്‍ ആയിരുന്നു. മോദി നല്ല പെര്‍ഫോര്‍മര്‍ അല്ലേ. വലിയ പുരോഗമനമൊക്കെ പറയുമ്ബോഴും കേരളത്തില്‍ ഇന്നും സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല. കൊച്ചിയില്‍ ആണെങ്കിലും നൈറ്റ് ലൈഫില്‍ സ്ത്രീ സുരക്ഷിതയാണെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം മയക്കുമരുന്നാണ്. ഭാവിയില്‍ അത് വളരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്.’ – സേതു പറഞ്ഞു.
Post Your Comments