Latest NewsNewsIndia

2022-23 സാമ്പത്തിക വര്‍ഷം ബിജെപിക്ക് സംഭാവനയായി കിട്ടിയത് 2120 കോടി രൂപ

തെരഞ്ഞെടുപ്പ് കമ്മീഷന് കണക്കുകള്‍ സമര്‍പ്പിച്ച് ബിജെപി

ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷം ബിജെപിക്ക് ഇലക്ട്‌റല്‍ ബോണ്ടുകളിലൂടെ ലഭിച്ചത് ഏകദേശം 1300 കോടി രൂപ. ഇതേ കാലയളവില്‍ കോണ്‍ഗ്രസിന് ഇലക്ടറല്‍ ബോണ്ടുകളിലൂടെ കിട്ടിയതാവട്ടെ ഇതിന്റെ ഏഴിലൊന്ന് തുക മാത്രവും. 2022-23 സാമ്പത്തിക വര്‍ഷം ബിജെപിക്ക് സംഭവനയായി ആകെ കിട്ടിയത് 2120 കോടി രൂപയാണ്. ഇതിന്റെ 61 ശതമാനവും ഇലക്ടറല്‍ ബോണ്ടുകളിലൂടെയാണ്.

Read Also: ‘രാമന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കുമില്ല’: കോണ്‍ഗ്രസ് പുറത്താക്കിയതിനെക്കുറിച്ച് ആചാര്യ പ്രമോദ് കൃഷ്ണം

തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി സമര്‍പ്പിച്ച ഓഡിറ്റ് ചെയ്ത വാര്‍ഷിക കണക്കുകളിലാണ് ലഭിച്ച സംഭാവനകളുടെ വിവരങ്ങളുള്ളത്. 2021-22 വര്‍ഷം ബിജെപിക്ക് ലഭിച്ച ആകെ സംഭാവന 1775 കോടിയായിരുന്നു. ആകെ വരുമാനം 1917 കോടിയും. ഇതാണ് ഈ വര്‍ഷം ആകെ സംഭാവന 2120 കോടി രൂപയായും ആകെ വരുമാനം 2360.8 കോടിയായും ഉയര്‍ന്നത്. അതേസമയം ഇലക്ടറല്‍ ബോണ്ടുകളിലൂടെ കോണ്‍ഗ്രസിന് കിട്ടിയ തുക കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിരിക്കുകയാണ്. 2021-22ല്‍ ആകെ 236 കോടിയായിരുന്നു കിട്ടിയതെങ്കില്‍ 2022-23 വര്‍ഷത്തില്‍ ഇത് 171 കോടിയായി കുറഞ്ഞു. നിലവില്‍ കോണ്‍ഗ്രസും ബിജെപിയുമാണ് അംഗീകൃത ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button