ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിൽ തടവുകാരായ സ്ത്രീകൾ ഗർഭിണികളാകുന്ന സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് സുപ്രീംകോടതി. ജയിലുകളിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നീക്കം.
Read Also: നിലമ്പൂരിൽ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ രണ്ട് വിദ്യാര്‍ഥിനികള്‍ കരിമ്പുഴയിൽ മുങ്ങിമരിച്ചു
പശ്ചിമ ബംഗാളിലെ ജയിലുകളിൽ സ്ത്രീകൾ ഗർഭിണികളായതിൽ കൊൽക്കത്ത ഹൈക്കോടതിയിൽ നൽകിയ കണക്കുകൾ നേരത്തെ പുറത്തു വന്നിരുന്നു. തടവുകാരായി ജയിലിൽ കഴിയുന്ന സമയത്ത് സ്ത്രീക്ക് ഗർഭിണികളാകുന്നുവെന്നും ജയിലുകളിൽ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി കൽക്കട്ട ഹൈക്കോടതിയ്ക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിരിക്കുന്നത്.
വരും ദിവസങ്ങളിൽ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും കൂടുതൽ നടപടികളുണ്ടാകുമെന്നാണ് വിവരം.
Post Your Comments