പത്തനംതിട്ട : പത്തനംതിട്ട ആസ്ഥാനമായി വീണ്ടും നിക്ഷേപ തട്ടിപ്പ്. പുല്ലാട് പ്രവര്‍ത്തിക്കുന്ന ജി ആന്‍ഡ് ജി ഫിനാന്‍സ് എന്ന സ്ഥാപനമാണ് നിക്ഷേപത്തട്ടിപ്പ് നടത്തിയത്. സ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങി. നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിക്ഷേപകര്‍ പറയുന്നത്. കോയിപ്രം പൊലീസ് സ്റ്റേഷനില്‍ മാത്രം 75 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെയാണ് തെള്ളിയൂരിലെ വീട് പൂട്ടി ജി ആന്‍ഡ് ജി ഫിനാന്‍സ് ഉടമകളായ ഗോപാലകൃഷ്ണന്‍, ഭാര്യ സിന്ധു, മകന്‍ ഗോവിന്ദ്, മരുമകള്‍ ലേഖ എന്നിവര്‍ മുങ്ങിയത്. 16 ശതമാനവും അതില്‍ അധികവും പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്. ഡിസംബര്‍ വരെ പലര്‍ക്കും പലിശ നല്‍കി.
പുല്ലാട് ആസ്ഥാനമാക്കി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന ധനകാര്യസ്ഥാപനമാണ് ഒരുവര്‍ഷം മുന്‍പ് ജി. ആന്‍ഡ് ജി എന്ന പേരിലേക്ക് മാറി വന്‍ തുക നിക്ഷേപം സ്വീകരിച്ചു തുടങ്ങിയത്. വിവിധ ജില്ലകളിലെ 48 ശാഖകള്‍ അടച്ചുപൂട്ടി. പണം നഷ്ടമാവര്‍ ചേര്‍ന്ന് സമരസമിതി രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ബഡ്‌സ് നിമയം ഉള്‍പ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുക്കുന്നത്. ഉടമകള്‍ മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Post Your Comments