KeralaLatest NewsNews

അമ്മച്ചി റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്തിട്ട് കാര്യമില്ല, കൊടുക്കാന്‍ പണം വേണ്ടേ? മന്ത്രി സജി ചെറിയാന്‍

ആഢംബരത്തിന് പണം കണ്ടെത്തുന്ന പിണറായി സര്‍ക്കാര്‍ പാവപ്പെട്ടവരെയും പെന്‍ഷന്‍കാരെയും തഴയുന്നു

എറണാകുളം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അഞ്ച് മാസത്തിലേറെയായി മുടങ്ങിയതോടെ സാധാരണക്കാരും വയോധികരും ഏറെ പ്രയാസത്തിലാണ്. പലരും ഇതിനെതിരെ പ്രതികരണവുമായി
വന്നെങ്കിലും കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പരസ്യ പ്രതിഷേധവുമായി വൃദ്ധ രംഗത്തിറങ്ങിയത് വലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയത്.

Read Also: കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് ട്രെയിന്‍, ആദ്യ സര്‍വീസ് ആരംഭിച്ചു

പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ കറുപ്പ്പാലം സ്വദേശി പൊന്നമ്മയാണ് ഇന്നലെ വൈകീട്ട് റോഡില്‍ കസേരയിട്ടിരുന്ന് സമരം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഇതുസംബന്ധിച്ച് പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍ രംഗത്ത് എത്തി. അമ്മച്ചി റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്തത് റിപ്പോര്‍ട്ട് ചെയ്തിട്ട് കാര്യമില്ല കൊടുക്കാന്‍ പണം വേണ്ടേയെന്ന് മന്ത്രി പ്രതികരിച്ചു. കേന്ദ്രത്തില്‍ നിന്ന് പണം കിട്ടിയില്ലെങ്കില്‍ പദ്ധതികള്‍ നടക്കുമോയെന്ന്അദ്ദേഹം ചോദിച്ചു.

‘അറുപതിനായിരം കോടി രൂപ ഈ വര്‍ഷം കേന്ദ്രം തന്നില്ല. നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞ കാര്യം പൂര്‍ണമായി ശരിയല്ല. കേരളത്തിന് കിട്ടേണ്ട വിഹിതം ന്യായമായും കിട്ടണം. കേരളത്തെ ശത്രു രാജ്യമായി കാണേണ്ട മിത്രമായി കണ്ടാല്‍ മതി’, അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button