Latest NewsKeralaNews

വിനോദ യാത്രക്കെത്തിയ ദമ്പതിമാർക്ക് നേരെ കാട്ടാന ആക്രമണം: യുവതിയെ തുമ്പിക്കൈ കൊണ്ട് അടിച്ചു

തൃശൂർ: വിനോദ യാത്രക്കെത്തിയ ദമ്പതിമാർക്ക് നേരെ കാട്ടാന ആക്രമണം. തമിഴ്നാട്ടിൽ നിന്നും ബൈക്കിൽ അതിരപ്പിള്ളിയിലേക്ക് വിനോദ യാത്രക്കെത്തിയ ദമ്പതിമാർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

Read Also: ചന്ദ്ര ബാബു നായിഡു വീണ്ടും എൻഡിഎ യിൽ ചേർന്നേക്കും: ടിഡിപി നേതാക്കളുമൊത്ത് ചർച്ചകൾക്കായി ഡൽഹിയിൽ

കോയമ്പത്തൂരിൽ കണ്ണിമാർ നഗർ പൊന്നുചാമി മകൻ സുരേഷ് (45), ഭാര്യ സെൽവി (40)എന്നിവർക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. അതിരപ്പിള്ളിയിൽ നിന്ന് തിരികെ പോകുന്നവഴി ഷോളയാർ വ്യൂ പോയന്റിന് സമീപത്തെ വളവിൽ വച്ചായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് ദമ്പതികൾ രക്ഷപ്പെട്ടത്.

അപ്രതീക്ഷിതമായി ആനയെ കണ്ട് ദമ്പതികൾ ഭയന്നു. തുടർന്ന് ഇവർ ബൈക്ക് ഉപേക്ഷിച്ച് ഓടി. ഓടുന്നതിനിടെ സെൽവി നിലത്തുവീണു. പിന്നാലെയെത്തിയ ആന സെൽവിയെ തുമ്പികൈ കൊണ്ട് അടിക്കുകയും ചെയ്തു. ഈ സമയം ഇതുവഴി ട്രാവലറിലെത്തിയ വിനോദ സഞ്ചാരികളുടെ സംഘം ഒച്ചവച്ചതിനെ തുടർന്നാണ് ആന കാട്ടിലേക്ക് കയറി പോയത്. യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. യുവതിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിയിലാണ് ചികിത്സയ്ക്കായി എത്തിച്ചത്.

Read Also: സഹയാത്രികരുടെ കണ്‍മുന്നില്‍ വെച്ച് ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് പുറത്തേയ്ക്ക് ചാടി

shortlink

Related Articles

Post Your Comments

Related Articles


Back to top button