Latest NewsKeralaNews

ഷീല സണ്ണിക്ക് നഷ്ടപരിഹാരം കിട്ടാന്‍ സാധ്യത: അന്വേഷണം അടുത്തഘട്ടത്തിലേക്ക്

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ വ്യാജ ലഹരിമരുന്ന് കേസില്‍ നിരപരാധിയായിട്ടും 72 ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന ഉടമ ഷീല സണ്ണിക്ക് നഷ്ടപരിഹാരം കിട്ടാന്‍ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധര്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യണമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. നിലവില്‍ ഷീല സണ്ണി നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തിട്ടില്ല.

Read Also: ഈടില്ലാതെ വായ്പ, കുറഞ്ഞ പലിശ നിരക്ക് : പിഎം സ്വനിധി യോജനയെ കുറിച്ച് അറിയാം

ഷീല സണ്ണി നഷ്ടപരിഹാരത്തിന് കേസ് നല്‍കണമെന്ന് റിട്ട. ജസ്റ്റിസ് ബി.കെമാല്‍ പാഷ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 72 ദിവസം ഈ പാവം സ്ത്രീ എന്തിന് ജയിലില്‍ കിടന്നു ? അവരെ ഇത് ജീവിതകാലം വേട്ടയാടില്ലേ ? അവര്‍ കരഞ്ഞു പറഞ്ഞു കുറ്റക്കാരിയല്ലെന്ന്. ഇത് അന്വേഷിക്കാന്‍ സാധിക്കാത്തവരല്ല നമ്മുടെ ഉദ്യോഗസ്ഥര്‍. സാധാരണക്കാരന് വേണ്ടി ആരും ഒന്നും ചെയ്യില്ലേ ? – കെമാല്‍ പാഷ ചോദിച്ചു.

വ്യാജലഹരിമരുന്നു കേസില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെക്കുറിച്ച് എക്‌സൈസിന് വ്യാജവിവരം നല്‍കിയ എറണാകുളം തൃപ്പൂണിത്തുറ സ്വദേശി നാരായണദാസിനെക്കുറിച്ച് വിശദവിവരങ്ങളും ഇയാളുടെ പഴയ കേസ് വിശദാംശങ്ങളും ശേഖരിച്ച അന്വേഷണസംഘം അടുത്ത ഘട്ടത്തിലേക്ക് കടന്നു. ആരൊക്കെയാണ് ഈ ഗൂഢാലോചനയുടെ പിന്നിലെന്ന കാര്യമാണ് ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

ഷീലയുടെ അടുത്ത ബന്ധുക്കള്‍ തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് അന്വേഷണ സംഘം ഉറച്ചുവിശ്വസിക്കുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാനുള്ള തെളിവുകളിലേക്ക് ഇനിയുമെത്തിയിട്ടില്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണം ഈ കേസിലെ സുപ്രധാന തെളിവുകള്‍ തേടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button