താരൻ പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. മുടിയില്‍ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കണം. താരനകറ്റാൻ ചില വീട്ടു വൈദ്യ ടിപ്പുകള്‍ അറിയാം.
മൂന്നു ദിവസത്തിലേറെ പഴക്കമുള്ള പുളിച്ച തൈര് അല്‍പ്പം ഉപ്പും ചേർത്ത് തലയില്‍ തേക്കുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയുന്നത് താരൻ അകറ്റാൻ സഹായിക്കും. അതുപോലെ മുട്ടയുടെ വെള്ളയും ഉലുവയും ഒരു ടീസ്‌പൂണ്‍ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയില്‍ പുരട്ടി പതിനഞ്ചു മിനിറ്റുകഴിഞ്ഞു കഴുകിക്കളയുന്നതും നല്ലതാണ്.
ചെമ്പരത്തിയുടെ തളിരിലകള്‍ ഒരു ദിവസം വെള്ളത്തിലിട്ട്‌വച്ച് അതേ വെള്ളത്തില്‍ ഇലകള്‍ അരച്ചു പിഴിഞ്ഞെടുത്തുണ്ടാക്കുന്ന ളി ഉപയോഗിച്ചു തലമുടി കഴുകുന്നത് തലമുടിക്ക് നല്ലതാണ്.
Post Your Comments