KeralaLatest NewsNews

2024 അവസാനത്തോടെ ഉത്തർപ്രദേശിലെ റോഡുകൾ അമേരിക്കൻ ഹൈവേകളെ വെല്ലുമെന്ന് നിതിൻ ഗഡ്‍കരി

ന്യൂഡൽഹി: 2024 അവസാനത്തോടെ ഉത്തർപ്രദേശിലെ ദേശീയപാത ശൃംഖല അമേരിക്കയുടെ റോഡ് ശൃംഖലയ്ക്ക് സമാനമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ലഖിംപൂർ ഖേരിയിലെ ചൗച്ച്, എൽആർപി, രാജപൂർ ക്രോസിംഗുകളിൽ നിർമ്മിച്ച മൂന്ന് റോഡ് മേൽപ്പാലങ്ങൾ (ആർഒബി) ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വെർച്വൽ സമ്മേളനത്തിലൂടെയായിരുന്നു ഉദ്ഘാടനം നടന്നത്.

Read Also: ഗോവാ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന്‍

297 കോടി രൂപ ചെലവിൽ നിർമ്മിച്ച 3.8 കിലോമീറ്റർ ആർഒബികൾ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ്. നഗര റോഡുകളുടെ തിരക്ക് കുറയ്ക്കാനും ഇത് സഹായിക്കും. നവീകരിച്ച അടിസ്ഥാന സൗകര്യങ്ങൾ വാണിജ്യ-കാർഷിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ഗതാഗതം സുഗമമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജിതിൻ പ്രസാദയും ചടങ്ങിൽ പങ്കെടുത്തിരുന്നു. മേൽപ്പാലങ്ങൾ നഗര റോഡുകളുടെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം സമൃദ്ധിയുടെ പുതിയ വഴികൾ തുറക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവീകരിച്ച റോഡ് അടിസ്ഥാന സൗകര്യങ്ങൾ ഒരു നഗരത്തിന്റെയും ജില്ലയുടെയും സംസ്ഥാനത്തിന്റെയും വികസന നിലവാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രിയും പ്രാദേശിക എംപിയുമായ അജയ് കുമാർ മിശ്ര ടെനി അറിയിച്ചു.

Read Also: കേരളത്തിന്റെ തലസ്ഥാനം ആകേണ്ടിയിരുന്നത് ഈ ജില്ല: സന്തോഷ് ജോർജ് കുളങ്ങര

shortlink

Related Articles

Post Your Comments

Related Articles


Back to top button