Latest NewsIndia

സോഷ്യൽ മീഡിയ വഴി ബിജെപി നേതാക്കൾക്കെതിരെ വ്യാജ പ്രചാരണം: ഡി.കെ ശിവകുമാറിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

ബംഗളൂരു: ബിജെപി നേതാക്കൾക്കെതിരെ വ്യാജ പ്രചാരണം നടത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ബംഗളൂരു കോടതിയാണ് അന്വേഷണം നടത്താൻ അനുമതി നൽകിയത്.

ബിജെപി മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കും മകനും സംസ്ഥാന ബിജെപി അദ്ധ്യക്ഷനുമായ വിജയേന്ദ്ര യെദ്യൂരപ്പ എന്നിവർക്കെതിരെ പ്രചാരണം നടത്തിയതിനാണ് കേസ്. ബിജെപി നേതാവായ യോഗേന്ദ്ര ഹൊഡഘട്ട നൽകിയ പരാതിയിൽ ആണ് കോടതി നടപടി.

ഡികെ ശിവകുമാർ നേതൃത്വം നൽകുന്ന കർണാടക കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ടീം വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ തുടർച്ചയായി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ബിജെപി നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തി അടുത്ത മാസം 30 ന് മുൻപായി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button