കോഴിക്കോട്: ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാതായ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കാണാതായ അഞ്ച് പേരും തിരിച്ചെത്തി. കാണാതായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് കുടുംബം തിരിച്ചെത്തിയത്. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ സ്വപ്ന, മക്കളായ പൂജശ്രീ (13) കാവ്യശ്രീ (12) സ്വപ്നയുടെ സഹോദരിയുടെ മക്കളായ ഭാരതി (18) തേജ് (17) എന്നിവരാണ് ദുരൂഹതകള്‍ നീക്കികൊണ്ട് മടങ്ങിയെത്തിയത്.കഴിഞ്ഞ മാസം 20-ാം തിയതി മുതലാണ് അമ്മയും രണ്ട് മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേരെ കാണാതായത്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുടുംബം തിരിച്ചെത്തിയത്.
Read Also: ‘നാണംകെട്ടവൻ, റബറിനു പത്ത് രൂപ വർധിപ്പിച്ചത് മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ’: പി.സി ജോർജ്
സര്‍ക്കസുകാരനായ മധുഷെട്ടിയുടെ ഭാര്യയാണ് സ്വപ്ന. കാണാതായി ദിവസങ്ങള്‍ക്ക് ശേഷം മധുഷെട്ടിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇവരുടെ സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. എന്നാല്‍ വൈഫൈ മുഖേന ഇവര്‍ സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Post Your Comments