തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ കേസില്‍ കുടുക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മരുമകളും അനുജത്തിയുമാണ് വ്യാജ കേസ് നല്കി തന്നെ ചതിച്ചതെന്ന് ഷീലാ സണ്ണി പറഞ്ഞു. തന്റെ കൈ കൊണ്ട് വച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചവര്‍ ഒടുവില്‍, തന്നെത്തന്നെ അവര്‍ ചതിച്ചുവെന്നും ഷീലാ സണ്ണി തുറന്നുപറഞ്ഞു.
Read Also: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.18 കിലോഗ്രം കഞ്ചാവ് പിടികൂടി, പ്രധാന കണ്ണി പോലീസിന്റെ വലയിൽ
‘കേസിന്റെ തലേദിവസം മരുമകളും അനിയത്തിയും വീടിന് പുറകില്‍ നിന്നും ഏറെ നേരം സംസാരിച്ചിരുന്നു. തന്റെ മുറിയിലാണ് ഇരുവരും കിടന്നിരുന്നത്. അറസ്റ്റിലാകുന്നതിന്റെ തലേദിവസം ഇരുവരും തന്റെ സ്കൂട്ടര്‍ ഉപയോഗിച്ചു. അന്ന് നടന്നത് ഗൂഢാലോചനയെന്ന് ഇപ്പോഴാണ് മനസിലായത്. യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തിയ എക്സൈസ് നടപടി സ്വാഗതാര്‍ഹമാണ്. എന്തിന് വേണ്ടിയാണ് തന്നെ വ്യാജ കേസില്‍ കുടുക്കിയതെന്നുകൂടി അറിയേണ്ടതുണ്ടെന്നും’ ഷീലാ സണ്ണി പറഞ്ഞു.
വ്യാജ ലഹരി കേസിലെ പ്രധാന പ്രതിയെ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തി ലിഡിയയുടെ സുഹൃത്തായ നാരായണ ദാസാണ് അറസ്റ്റിലായത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടിഎം മജു കേസില്‍ ഇയാളെ പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments