Latest NewsIndiaNews

വന്ദേ ഭാരതിന് നേരെ വീണ്ടും ആക്രമണം: കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു

തിരുനെൽവേലി വാഞ്ചി മാണിയാച്ചിയിൽ വച്ചാണ് ട്രെയിന് നേരെ കല്ലേറ് നടന്നത്

ചെന്നൈ: രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കല്ലേറിൽ ട്രെയിനിന്റെ നിരവധി ജനൽ ചില്ലുകളാണ് തകർന്നത്. ചെന്നൈ-തിരുനെൽവേലി ട്രെയിന് നേരെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണം നടന്നത്. കല്ലേറിൽ വന്ദേ ഭാരതിന്റെ 9 കോച്ചുകളിലെ ജനൽ ചില്ലുകളാണ് ഒന്നടങ്കം തകർന്നത്. കഴിഞ്ഞ ദിവസം രാത്രി 10:30നാണ് സംഭവം.

തിരുനെൽവേലി വാഞ്ചി മാണിയാച്ചിയിൽ വച്ചാണ് ട്രെയിന് നേരെ കല്ലേറ് നടന്നത്. ആരാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ ഇതിനു മുൻപും നിരവധി തവണ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം തിരുവനന്തപുരം-കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസിന് കണ്ണൂരിൽ നിന്ന് നിരവധി തവണ ആക്രമണം ഉണ്ടായിരുന്നു.

Also Read: ഫാസ്ടാഗ് കെവൈസി പൂർത്തിയാക്കാൻ വീണ്ടും അവസരം: സമയപരിധി നീട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button