തിരുവനന്തപുരം: സംസ്ഥാനത്ത് ചന്ദന കൃഷി പ്രോത്സാഹിപ്പിക്കാന്‍ ചടങ്ങളില്‍ മാറ്റം വരുത്തുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇതിനുവേണ്ടി നിയമങ്ങളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്നും ധനമന്ത്രി ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ വ്യക്തമാക്കി. ചന്ദനത്തടികള്‍ മുറിക്കുന്നതില്‍ ഇളവുകള്‍ വരുത്തും. ചന്ദന കൃഷിയുമായി ബന്ധപ്പെട്ട നിയമം കാലോചിതമായി പരിഷ്‌കരിക്കും. സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദനം സംഭരിക്കാന്‍ നടപടിയെടുക്കുമെന്നും ധമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ വ്യക്തമാക്കി.
Read Also: ഗോപി മഞ്ചൂരിയന് വിലക്കേർപ്പെടുത്തി ഈ നഗരം: കാരണമിത്
അതേസമയം, സംസ്ഥാന ബജറ്റില്‍ വ്യവസായ മേഖലയ്ക്ക് 1829 കോടി അനുവദിച്ചു. കയര്‍ വ്യവസായത്തിന് 107.6 കോടിയും കയര്‍ മേഖലയ്ക്ക് 107.64 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
Post Your Comments