![](/wp-content/uploads/2024/02/suhail.gif)
മലപ്പുറം: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രോഗിക്കൊപ്പം പരിചരണത്തിന് നിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനും മുഴപ്പിലങ്ങാട് സ്വദേശിയുമായ ആയിഷാ മന്‍സിലില്‍ സുഹൈല്‍ ആണ് അറസ്റ്റിലായത്.
Read Also: കിടിലൻ ഓഫർ! സാംസങ്ങിന്റെ ഈ 5ജി ഹാൻഡ്സെറ്റിന് വമ്പൻ ഡിസ്കൗണ്ട്, ഇരട്ടി ലാഭം
ഫെബ്രുവരി ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. പുലര്‍ച്ചെയോടെ ജില്ലാ ആശുപത്രിയിലെ ഐസിയുവിന് മുന്നിലുള്ള വരാന്തയില്‍ മറ്റ് കൂട്ടിരിപ്പുകാരായ സ്ത്രീകള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് പ്രതി അതിക്രമം നടത്തിയത്.
സംഭവത്തിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്കി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കണ്ണൂരില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments