Latest NewsNewsIndiaCrime

അന്യജാതിക്കാരനുമായി ഒളിച്ചോട്ടം: കണ്ടുപിടിച്ച് പോലീസ്, വീട്ടിലെത്തിയിട്ടും ബന്ധം തുടർന്ന 17-കാരിയെ കൊന്ന് മാതാപിതാക്കൾ

മുംബൈ: ഇതരജാതിക്കാരനെ പ്രണയിച്ച് ഒളിച്ചോടിയ മകളെ കൊലപ്പെടുത്തി മാതാപിതാക്കൾ. മഹാരാഷ്ട്രയിലെ നാന്ദേഡിലാണ് ദാരുണ സംഭവം നടന്നത്. അങ്കിത പവാർ എന്ന പതിനേഴുകാരിയെ ആണ് മാതാപിതാക്കൾ കൊലപ്പെടുത്തിയത്. രാമറാവു പവാര്‍, പഞ്ചഫുലഭായ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ദുരഭിമാനക്കൊലയാണെന്നും ഇതരജാതിക്കാരനുമായുള്ള പെൺകുട്ടിയുടെ പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലയ്ക്ക്‌ പരിക്കേറ്റനിലയില്‍ അങ്കിതയെ മാതാപിതാക്കൾ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യാത്രാമധ്യേ പെൺകുട്ടി കൊല്ലപ്പെട്ടു. അങ്കിത സ്വയം തലയ്ക്ക് മുറിവേൽപ്പിച്ചതാണെന്നായിരുന്നു മാതാപിതാക്കൾ പറഞ്ഞത്. എന്നാൽ, സംശയം തോന്നി പോലീസ് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഡോക്ടർമാരുടെ അറിയിപ്പ് പ്രകാരം പോലീസ് മാതാപിതാക്കളെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

സംഭവസമയം പെണ്‍കുട്ടിയും മാതാപിതാക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദമ്പതിമാരുടെ നാല് പെണ്‍മക്കളില്‍ ഇളയകുട്ടിയാണ് കൊല്ലപ്പെട്ട അങ്കിത. മൂത്ത മൂന്ന് മക്കളും വിവാഹിതരാണ്. അങ്കിതയും ഇതരജാതിക്കാരനായ യുവാവും തമ്മില്‍ അടുപ്പത്തിലായത് മാതാപിതാക്കളെ അസ്വസ്ഥരാക്കിയിരുന്നു. ഇതിനിടെ പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടുകയും ചെയ്തു. . തുടര്‍ന്ന് പോലീസാണ് പെണ്‍കുട്ടിയെ കണ്ടെത്തി തിരികെ എത്തിച്ചത്. ഈ സംഭവത്തില്‍ കാമുകനെതിരേ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍, എതിര്‍ത്തിട്ടും മകള്‍ കാമുകനുമായി ബന്ധം തുടര്‍ന്നത് മാതാപിതാക്കളെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button