ന്യൂഡൽഹി: അങ്കിത സിംഗ് വധക്കേസിലെ രണ്ടാം പ്രതി നയീം അൻസാരിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി പോലീസ്. ബംഗ്ലാദേശിൽ നിന്നുള്ള നിരോധിത സംഘടനയായ അൻസാർ ഉൾ ബംഗ്ല നയീമിനെ ഏറെ സ്വാധീനിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. നിരോധിത ബംഗ്ലാദേശി സംഘടനയുടെ ജിഹാദി പ്രവർത്തനങ്ങൾ സ്ഥിരമായി നിരീക്ഷിച്ചിരുന്ന അൻസാരിയെ ഈ സംഘടനയുടെ ഉള്ളടക്കം വളരെയധികം സ്വാധീനിച്ചുവെന്നാണ് പോലീസ് പറയുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് കണ്ടുകെട്ടുകയും ഇയാളുടെ ഫോൺ ലിസ്റ്റിൽ നിന്ന് സംശയാസ്പദമായ കോൺടാക്റ്റുകൾ കണ്ടെത്തുകയും ചെയ്തു. നയീമിന്റെ ഫോൺ പരിശോധിച്ച പോലീസ്, ഇയാൾ നിരോധിത സംഘടനയുടെ പ്രവർത്തനങ്ങൾ മൊബൈലിൽ നിരീക്ഷിക്കാറുണ്ടെന്ന് പറഞ്ഞു. ദുംകയിലെ ജറുവാദി മൊഹല്ലയിൽ താമസിക്കുന്ന നയീം പെയിന്ററായി ജോലി ചെയ്യുകയാണ്. പെൺകുട്ടികളെ ലൗ ജിഹാദിൽ കുടുക്കി വിവാഹം ചെയ്യാൻ പുരുഷന്മാരെ പ്രേരിപ്പിക്കുന്നത് ഈ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അങ്കിത കൊലപാതക കേസിൽ അറസ്റ്റിലായ നയീമിനെ ചോദ്യം ചെയ്തപ്പോൾ, ഷാരൂഖ് തന്റെ ഉറ്റ സുഹൃത്താണെന്നും ആഗസ്റ്റ് 22 ന് (ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ്) വൈകുന്നേരം ഇരുവരും കണ്ടുമുട്ടിയിരുന്നതായും അദ്ദേഹം സമ്മതിച്ചു. ഷാരൂഖിന്റെ പ്രണയാഭ്യർത്ഥന അങ്കിത അവഗണിച്ചതിൽ അവൻ അസ്വസ്ഥനായിരുന്നുവെന്നും നയീം പറയുന്നുണ്ട്. മിണ്ടിയില്ലെങ്കിൽ അങ്കിതയെ ചുട്ടുകൊല്ലുമെന്ന് ഷാരൂഖ് തന്നോട് പറഞ്ഞിരുന്നതായി നയീം വെളിപ്പെടുത്തി.
ഓഗസ്റ്റ് 23 ന് പുലർച്ചെ 4 മണിയോടെയാണ് കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന അങ്കിതയെ ഷാരൂഖ് പെട്രോൾ ഒഴിച്ച് ജീവനോടെ കത്തിച്ചത്. ചികിത്സയിൽ കഴിയവേ 28 നാണ് അങ്കിത മരിച്ചത്. രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരായ തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതി ഷാരൂഖിന് അങ്കിതയെ ഏറെ നാളായി അറിയാമെന്നും നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നെന്നും പോലീസ് സ്ഥിരീകരിച്ചു.
Post Your Comments