Latest NewsKeralaNewsCrime

അതിജീവിതയെ പീഡനത്തിനിരയാക്കി: മുൻ പ്ലീഡര്‍ പി.ജി മനു റിമാൻഡില്‍

മുൻ സർക്കാർ പ്ലീഡറെ 14 ദിവസത്തേക്ക് റിമാൻഡില്‍

എറണാകുളം: പീഡനക്കേസില്‍ ഇരയായ യുവതിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച്‌ പീഡിപ്പിച്ചെന്ന കേസില്‍ മുൻ പ്ലീഡര്‍ പി.ജി മനു റിമാൻഡില്‍. പരാതിയ്ക്ക് പിന്നാലെ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും സുപ്രീം കോടതി ഹർജി തള്ളി. തുടർന്നാണ് മനു ഇന്ന് രാവിലെ പോലീസില്‍ കീഴടങ്ങിയത്.

ചോറ്റാനിക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് മുൻ സർക്കാർ പ്ലീഡറെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. 7 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടതായും കോടതി അറിയിച്ചു.

എറണാകുളം പുത്തൻകുരിശ് പോലീസിന് മുൻപാകെ ഇന്ന് രാവിലെയാണ് പി.ജി മനു കീഴടങ്ങിയത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button