Latest NewsNewsIndia

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല: സഹോദരിയെയും കാമുകനെയും കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തി

20 വയസുകാരനായ പ്രവീൺ കുമാറാണ് സ്വന്തം സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തിയത്

മനസാക്ഷിയെ ഞെട്ടിച്ച് തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിക്കാരനെ പ്രണയിച്ച സഹോദരിയെയും കാമുകനെയുമാണ് യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്. മധുര തിരുമംഗലത്താണ് സംഭവം. മഹാലക്ഷ്മി, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം സതീഷിന്റെ തല വെട്ടിയെടുത്ത് പൊതു സ്ഥലത്ത് പ്രദർശിപ്പിച്ചു. പ്രതികളെ പിടികൂടാനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

20 വയസുകാരനായ പ്രവീൺ കുമാറാണ് സ്വന്തം സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തിയത്. മഹാലക്ഷ്മി അന്യജാതിയിൽപ്പെട്ട സതീഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിർത്ത കുടുംബം മഹാലക്ഷ്മിയെ മറ്റൊരാളുമായി വിവാഹം കഴിപ്പിച്ചു. ഈ ബന്ധം പിരിഞ്ഞ ശേഷം മഹാലക്ഷ്മി അടുത്തിടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇതിനുശേഷവും സതീഷുമായി ബന്ധം തുടർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Also Read: കാസർഗോഡ് ഹണിട്രാപ്: ചാരിറ്റി പ്രവർത്തകനോട് ലാപ്ടോപ് ആവശ്യപ്പെട്ട് ചെന്ന റുബീന ഹോട്ടലിൽ വെച്ച് നഗ്നഫോട്ടോകൾ എടുത്തു

സതീഷിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷമാണ് പ്രവീൺ വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് വീട്ടിലെത്തിയ പ്രവീൺ കുമാർ സഹോദരിയെയും കൊലപ്പെടുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button