അയോധ്യ രാമക്ഷേത്രത്തിലെ ക്ഷേത്ര ട്രസ്റ്റിന് വെള്ളി ചൂൽ സമ്മാനമായി നൽകി ഭക്തർ. ഏകദേശം 1.75 കിലോഗ്രാം ഭാരം വരുന്ന വെള്ളി ചൂലാണ് സമ്മാനിച്ചത്. സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം വെള്ളി ചൂൽ തരംഗമായി മാറിയിട്ടുണ്ട്. രാമക്ഷേത്രത്തിലെ വിശ്വ മന്ദിരം ശുചീകരിക്കണമെന്ന അഭ്യർത്ഥനയോടെയാണ് ഭക്തർ ചൂൽ സമ്മാനമായി നൽകിയിരിക്കുന്നത്.
ഭക്തർ വെള്ളി ചൂൽ ശിരസ്സിലേറ്റി ജാഥയായി ക്ഷേത്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ എക്സ് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. പൂർണ്ണമായും വെളളിയിലാണ് ഈ ചൂൽ നിർമ്മിച്ചിരിക്കുന്നത്. അഖില ഭാരതീയ മംഗ് സമാജിലെ ഭക്തരാണ് ഇവ ക്ഷേത്രം ട്രസ്റ്റിന് കൈമാറിയത്. ക്ഷേത്രത്തിലേക്ക് ഇതിനോടകം നിരവധി ആളുകൾ സമ്മാനങ്ങളും സംഭാവനകളും നൽകിയിട്ടുണ്ട്.
ജനുവരി 22-ന് ക്ഷേത്രം തുറന്നത് മുതൽ ഏകദേശം 19 ലക്ഷം ഭക്തർ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചത്. ജനുവരി 23 ന് പ്രാണപ്രതിഷ്ഠ ചടങ്ങിനെത്തുടർന്ന് പൊതുജനങ്ങൾക്കായി തുറന്ന ക്ഷേത്രത്തിൽ ആദ്യ ദിവസം തന്നെ എത്തിയത് 5 ലക്ഷത്തിലധികം സന്ദർശകരാണ്.
Post Your Comments