![](/wp-content/uploads/2024/01/whatsapp-image-2024-01-31-at-13.35.13_1627bd0b.jpg)
ബാർപേട്ട: അസമിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ 17-കാരൻ അറസ്റ്റിൽ. അസമിലെ ബാർപേട്ട ജില്ലയിലെ ബാഗ്ബർ മൗരിപം ഗ്രാമത്തിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ വീട്ടിനുള്ളിൽ നിന്നും ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.
ജനുവരി 26-നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറു വയസുകാരിയെ കാണാതാകുന്നത്. കുടുംബം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെയാണ്, പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇതേ ഗ്രാമത്തിലെ 17 വയസുകാരനെ പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ വീട്ടിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
Also Read: സ്പൂണുകളുടെ രൂപത്തിലാക്കി സ്വർണക്കടത്ത്, കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒരാൾ പിടിയിൽ
ആറു വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി അന്വേഷണത്തിൽ തെളിയുകയായിരുന്നു. ഐപിസി സെക്ഷൻ 302, 210 പ്രകാരവും പോക്‌സോ നിയമത്തിലെ സെക്ഷൻ 6 പ്രകാരവും ബാഗ്ബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
Post Your Comments