Latest NewsKeralaNews

കാഫിറുകളെ കൊന്നാല്‍ സ്വര്‍ഗവും അഴകളവുകളുള്ള ഹൂറിമാരെയും കിട്ടുമെന്ന് വിശ്വസിക്കുന്നവർ: സന്ദീപ് വാചസ്പതി

നിങ്ങള്‍ പഠിപ്പിക്കുന്ന, പ്രചരിപ്പിക്കുന്ന കാര്യം സത്യമാണെന്ന് ഉറപ്പുണ്ടെങ്കില്‍ ഈ കേസില്‍ ശിക്ഷായിളവ് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കരുത്.

കൊച്ചി: ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസൻ വധക്കേസ് അന്വേഷണ സംഘത്തിനും സ്പെഷ്യല്‍ പ്രോസിക്യൂട്ടറിനും അഭിനന്ദനങ്ങള്‍ അർപ്പിച്ച്‌ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കാഫിറുകളെ കൊന്നാല്‍ സ്വർഗവും പ്രത്യേക അഴകളവുകളുള്ള ഹൂറിമാരെയും കിട്ടുമെന്നാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്. അതിനാല്‍ പ്രചരിപ്പിക്കുന്ന കാര്യം സത്യമാണെന്ന് ഉറപ്പുണ്ടെങ്കില്‍ ഈ കേസില്‍ ശിക്ഷയിളവ് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കരുതെന്നും വാചസ്പതി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

READ ALSO: ഭഗവാൻ ശ്രീരാമൻ എത്തുന്നു !! ഐതിഹാസിക പരമ്പരയായ രാമായണം ദൂരദര്‍ശനില്‍

കുറിപ്പ്

‘പ്രതീക്ഷിച്ച പോലെ എല്ലാവർക്കും തൂക്കു കയർ. കേസ് അന്വേഷണവും തെളിവ് ശേഖരിക്കലും വാദവും കണ്ട എല്ലാവരും പ്രതീക്ഷിച്ചത് ഇത് തന്നെയാണ്. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിനും സ്പെഷ്യല്‍ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലിനും അഭിനന്ദനങ്ങള്‍.

ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനും യഥാർത്ഥ പ്രതികളെ തന്നെ പിടിക്കാനും തയ്യാറായ അന്വേഷണ ഉദ്യോഗസ്ഥർ ഏറെ അഭിനന്ദനം അർഹിക്കുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. പ്രതാപ് ജി. പടിക്കലിനെ നിയമിച്ചപ്പോള്‍ നെറ്റി ചുളിച്ചപലർക്കും ഇപ്പൊള്‍ അത് മാറിയിട്ടുണ്ടാവും. ഒപ്പം അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ശ്രീദേവി പ്രതാപ്, അഡ്വ. ഹരീഷ് കാട്ടൂർ, അഡ്വ. ശില്പ ശിവൻ എന്നിവർക്കും അഭിനന്ദനങ്ങള്‍. നിയമ പോരാട്ടം അവസാനിച്ചിട്ടില്ല എന്ന് അറിയാം. ആദ്യ കടമ്ബ വിജയകരമായി മറികടന്നു എന്നേയുള്ളൂ. പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല.

കാഫിറുകളെ കൊന്നാല്‍ സ്വർഗവും പ്രത്യേക അഴകളവുകളുള്ള ഹൂറിമാരെയും കിട്ടുമെന്ന് പഠിച്ച, വിശ്വസിക്കുന്ന ആള്‍ക്കാരാണ് അഡ്വ. രണ്‍ജിത് ശ്രീനിവാസനെ വധിച്ചത്. നിങ്ങള്‍ പഠിപ്പിക്കുന്ന, പ്രചരിപ്പിക്കുന്ന കാര്യം സത്യമാണെന്ന് ഉറപ്പുണ്ടെങ്കില്‍ ഈ കേസില്‍ ശിക്ഷായിളവ് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കരുത്. ഈ 15 പേർക്കെങ്കിലും സ്വർഗം കിട്ടട്ടെ.’

shortlink

Related Articles

Post Your Comments

Related Articles


Back to top button