Latest NewsNewsIndia

ഗര്‍ഭിണിയെ ബസില്‍ നിന്ന് തള്ളിയിട്ട് കൊന്നു: മദ്യലഹരിയിൽ ഭര്‍ത്താവിന്റെ ക്രൂരത, അറസ്റ്റ്

കണ്ടക്ടറാണ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.

ചെന്നൈ: ദിണ്ഡിഗലില്‍ ഗര്‍ഭിണിയെ ബസില്‍ നിന്ന് തള്ളിയിട്ട് കൊന്നു. അഞ്ചുമാസം ഗര്‍ഭിണിയായ വളര്‍മതിയോടായിരുന്നു ഭര്‍ത്താവിന്റെ ക്രൂരത. 19 വയസായിരുന്നു വളര്‍മതിയ്ക്ക്.

അച്ഛന്‍ സമ്മാനമായി നല്‍കുന്ന ടൂവീലര്‍ വാങ്ങാന്‍ ബസില്‍ പോകുന്നതിനിടെയാണ് മദ്യലഹരിയിലായിരുന്ന പാണ്ഡ്യന്‍ യുവതിയെ ബസില്‍ നിന്ന് തള്ളിയിട്ടത്. ബസിന്റെ പുറക് വശത്തുള്ള വാതിലിന് സമീപത്തുള്ള സീറ്റിലാണ് ഇരുവരും ഇരുന്നത്. യാത്രയ്ക്കിടെ ഇരുവരും തമ്മിൽ തര്‍ക്കത്തിലായി. കുറെ ദൂരം സഞ്ചരിച്ചതിന് പിന്നാലെ ഇയാള്‍ ബസില്‍ നിന്ന് യുവതിയെ തള്ളിയിടുകയായിരുന്നു.

read also: ‘രാമനെ ആരാധിക്കാൻ ഒരാൾ ഹിന്ദുവായിരിക്കേണ്ട ആവശ്യമില്ല’: മുംബൈയിൽ നിന്ന് കാൽനടയായി യാത്ര ചെയ്ത് മുസ്ലീം യുവതി അയോധ്യയിൽ

കുറച്ച്‌ യാത്രക്കാര്‍ മാത്രമുള്ളതിനാല്‍ സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ബസ് കുറെ ദൂരം പോയപ്പോള്‍ പാണ്ഡ്യന്‍ തന്നെ മുന്നിലെത്തി വിവരം കണ്ടക്ടറെ അറിയിക്കുകയായിരുന്നു. കണ്ടക്ടറാണ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button