റെയിൽവേ ഗതാഗത രംഗത്തെ നാഴികക്കല്ലായി മാറിയ വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് പിന്നാലെ ചരിത്രം കുറിക്കാൻ വന്ദേ മെട്രോകളും എത്തുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സെമി ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് സീരീസിന്റെ മിനി പതിപ്പാണ് വന്ദേ മെട്രോ. ഇവയുടെ നിർമ്മാണവും രൂപകൽപ്പനയും കഴിഞ്ഞ വർഷം പൂർത്തിയാക്കിയിരുന്നു. നിലവിൽ, വന്ദേ മെട്രോ പുറത്തിറക്കാനുള്ള അശാന്ത പരിശ്രമത്തിലാണ് റെയിൽവേ മന്ത്രാലയം.
പ്രധാനമായും ഇന്റർസിറ്റി യാത്രകൾക്കാണ് വന്ദേ മെട്രോ ട്രെയിനുകൾ ഉപയോഗിക്കുക. ഇതിലൂടെ ഹ്രസ്വദൂര റൂട്ടുകൾ ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വർഷം മാർച്ച് മാസത്തോടെ ആദ്യത്തെ വന്ദേ മെട്രോ ട്രെയിനുകൾ എത്തുമെന്ന സൂചനകൾ റെയിൽവേ മന്ത്രാലയം നൽകിയിട്ടുണ്ട്. 130 കിലോമീറ്ററാണ് ഇവയുടെ പരമാവധി വേഗം. ഹ്രസ്വദൂര റൂട്ടുകളിലാണ് സർവീസ് നടത്തുന്നതെങ്കിലും പാസഞ്ചർ ട്രെയിനുകൾക്ക് സമാനമായ രീതിയിൽ മുഴുവൻ സ്റ്റോപ്പുകളിലും നിർത്തുന്ന രീതി വന്ദേ മെട്രോയ്ക്ക് ഉണ്ടായിരിക്കുകയില്ല. വന്ദേ ഭാരത് ട്രെയിനുകളിൽ ഉള്ളതുപോലെയുള്ള മുഴുവൻ സൗകര്യങ്ങളും വന്ദേ മെട്രോയിലും ഉണ്ടായിരിക്കുന്നതാണ്.
Also Read: ഏഷ്യയിലെ ഏറ്റവും ശക്തിയാർജ്ജിച്ച നാണയം! ആഗോള സമ്മർദ്ദങ്ങളെ അതിജീവിച്ച് ഇന്ത്യൻ രൂപ
Post Your Comments