
കോഴിക്കോട്: കോഴിക്കോട് ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്സോ കേസ്. പെരുവണ്ണാമൂഴി പൊലീസാണ് കേസെടുത്തത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്.
ഡോക്ടർ പൊലീസിനെയും ചൈല്‍ഡ് ഹെല്പ് ലൈനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് അധ്യാപകനെതിരെ കേസ് എടുക്കുകയായിരുന്നു.
കേസില്‍ പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, പ്രതിയായ അധ്യാപകൻ ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.
Post Your Comments