രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചരിത്രത്തിൽ ആദ്യമായി പെൺകുട്ടികൾ ആൺകുട്ടികളെ മറികടന്ന വാർത്തയിൽ കേരളം മുന്നിൽ എന്ന് സിപിഎം പ്രചാരണത്തിനെതിരെ കൃത്യമായ വിവരങ്ങളുമായി സന്ദീപ് വാചസ്പതി. ഒന്നും രണ്ടും സ്ഥാനം നേടിയിരിക്കുന്നത് കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡീഗഡ് (64.8%), പുതുശ്ശേരി (61.5%) എന്നിവയാണെന്നും 40 ശതമാനത്തിന് മുകളിൽ എത്തിയ 6 സംസ്ഥാനങ്ങൾക്ക് ഒപ്പം മാത്രമാണ് കേരളം എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, കേരളത്തിലെ സിപിഎം അനുകൂല മാധ്യമങ്ങളും സൈബർ സഖാക്കളും പിണറായി വിജയൻ എന്തോ ചെയ്തത് മൂലമാണ് ഇതെല്ലം നടന്നതെന്ന തരത്തിൽ വ്യാജപ്രചരണം നടത്തുകയാണെന്ന് സന്ദീപ് പറഞ്ഞു.
ഈ വിഷയത്തിൽ സന്ദീപ് വാചസ്പതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
2021-22 ലെ അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സർവേയുടെ ഫലം അനുസരിച്ച് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചരിത്രത്തിൽ ആദ്യമായി പെൺകുട്ടികൾ ആൺകുട്ടികളെ മറികടന്നു. പക്ഷേ അത് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത സി.ഐ.ടി. യു മാധ്യമ പ്രവർത്തകൻ ഇന്ത്യ എന്നത് കേരളം എന്നാക്കി മാറ്റി. അതോടെ പോരാളി ഷാജി മുതൽ റിപ്പോർട്ടർ ടിവി വരെയുള്ള പിണറായി ഭക്തജന സംഘം ഉറഞ്ഞ് തുള്ളൽ തുടങ്ങി.
പിണറായിയുടെ എന്തോ ഇടപെടൽ കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് വാഴ്‌ത്തലുകൾ ഉണ്ടായി. യഥാർത്ഥത്തിൽ ഈ പട്ടികയിൽ ഒന്നാമത് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാണ്. ചണ്ഡീഗഡ് (64.8%), പുതുശ്ശേരി (61.5%) 40 ശതമാനത്തിന് മുകളിൽ എത്തിയ 6 സംസ്ഥാനങ്ങൾക്ക് ഒപ്പം മാത്രമാണ് കേരളം. അതാണ് ഈ അടിമക്കണ്ണൻമാർ തള്ളി ഒന്നാമതാക്കിയത്. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ ഇക്കാര്യങ്ങൾ വെടിപ്പായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംശയമുള്ളവർക്ക് പരിശോധിക്കാം.
Post Your Comments