തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ പോരിനിറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗവര്‍ണറുടെ വേഷം കെട്ടല്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണയോടെയാണെന്ന് എം.വി ഗോവിന്ദന്‍ പരിഹസിച്ചു.
‘ഭരണഘടനയില്‍ ബാഹ്യമായ ഇടപെടല്‍ നടത്തുന്നു. സാധാരണ പ്രവര്‍ത്തിക്കും പോലെ അല്ല ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വണ്ടിക്ക് അടിച്ചു എന്നത് ശുദ്ധ കളവെന്ന് മാധ്യമങ്ങള്‍ തന്നെ വ്യക്തമാക്കി. പ്രതിഷേധക്കാര്‍ വാഹനത്തിന് അടുത്ത് പോലും എത്തിയിരുന്നില്ലെന്ന് ദൃശ്യങ്ങളില്‍ നിന്നടക്കം വളരെ വ്യക്തമാണ്. പലതുമെന്ന പോലെ ഇതും കളവാണ്. മറ്റു ചിലത് ഉദ്ദേശിച്ച് കെട്ടുന്ന വിഡ്ഢി വേഷം കേരളത്തില്‍ ഏശില്ല. തെറ്റായ ഒരു പ്രവണതയും അംഗീകരിക്കില്ല’, എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
‘ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടാനില്ല. എക്‌സ് പോയാല്‍ വൈ വരും അതുകൊണ്ട് തിരിച്ച് വിളിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം വരണം. ചിലപ്പോള്‍ ഇനിയും ഇതുപോലുളള ആര്‍എസ്എസുകാരനാകും വരുന്നത്. സിആര്‍പിഎഫ് വന്നത് കൊണ്ട് ആരും ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കില്ല. പ്രഖ്യാപിച്ച പ്രതിഷേധങ്ങളെല്ലാം ആര് വന്നാലും നടക്കും. കേന്ദ്ര സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ മാത്രമല്ല ഒന്നിലും നടപടിക്രമം പാലിച്ചിട്ടില്ല’. നിയമപ്രകാരമെങ്കില്‍ ഗവര്‍ണര്‍ ഇങ്ങനെ പെരുമാറുമോ?’, ഗോവിന്ദന്‍ ചോദിച്ചു.
Post Your Comments