Latest NewsKeralaNews

എം.എം ലോറൻസ് പൊറോട്ട അടിച്ചും തൊഴിലാളികളെ വഞ്ചിച്ചുമാണോ ജീവിച്ചത്? മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം : ആശ

സഖാവ് എം.എം ലോറൻസ് കള്ള കടത്തുകാരൻ ആകാഞ്ഞത് ഭാര്യ ബേബി കാരണം മാത്രം!!

അയോദ്ധ്യ രാമ ക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ചു ശ്രീരാമനെ ആക്ഷേപിച്ച തൃശൂരിലെ സിപിഐ എംഎല്‍എ പി ബാലചന്ദ്രനു നേരെ വിമർശനമുന്നയിച്ച സിപിഎമ്മിന്റെ മുതിർന്ന നേതാവ് എംഎം ലോറൻസിന്റെ മകള്‍ക്ക് നേരെ സൈബർ ആക്രമണം.

‘ശ്രീരാമനെയും സീതാദേവിയെയും ലക്ഷ്മണനെയും അങ്ങേയറ്റം മോശമായ വാക്കുകളാല്‍ അപമാനിച്ച്‌ ‘ കഥ’ എഴുതിയ പി ബാലചന്ദ്രന് മറുപടി എഴുതിയതിന് കിട്ടിയതാണ് താഴെ കൊടുത്തിരിക്കുന്ന ഭീഷണി. 94 ല്‍ വയസ്സില്‍ എത്തിയ സഖാവ് എം.എം ലോറൻസിനെ , ഇന്ന് ഈ രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായ എംഎം ലോറൻസിനെയാണ് ഇവൻ അപമാനിച്ചിരിക്കുന്നത്. എം.എം ലോറൻസ് പൊറോട്ട അടിച്ചും തൊഴിലാളികളെ വഞ്ചിച്ചും ആണ് ജീവിച്ചത് എന്ന് ? ആണോ ? ഇതിന് മറുപടി മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്നു’- ആശ ലോറൻസ് സോഷ്യൽ മീഡിയ പോസ്റ്റിൽ ആവശ്യപ്പെട്ടു.

read also: ‘1998 ല്‍ പത്മശ്രീ കിട്ടിയതാണ്, കാല്‍ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി’: വിഡി സതീശൻ

ആശാ ലോറൻസിന്റെ പോസ്റ്റ്

Friends
ഈ POST കാണുന്നവർ ബുദ്ധിമുട്ട് ആവില്ല എങ്കില്‍
SHARE ചെയ്യണം????
#CPI
#CPIM
#INDIAN NATIONAL CONGRESS
#KPCC
#BJP
#LDF
#PINARAYI VIJAYAN
#MV GOVINDAN
#K RADHAKRISHNAN
#MV JAYARAJAN
#BINOY VISHWOM
#D RAJA
#ANY RAJA
#TJ ANJALOSE
#K SUDHAKARAN
#VD SATHEESAN
#RAMESH CHENNITHALA
#PK KUNJALIKUTTY
#KUMMANAM RAJASHEKARAN
#K SURENDRAN
#KK REMA
#VM SUDHEERAN
#CHANDY OOMMEN
# SHAFI PARAMBIL
#CHIEF MINISTER OF KERALA STATE
#HOME MINISTER OF KERALA STATE
#DGP OF KERALA STATE
#STATE INTELLIGENCE BUREAU
#CYBER CELL
#Adv KRISHNARAJ
#Adv SATHIDEVI
#JANAM TV
#ASIANET
#REPORTER CHANNEL
#24NEWS CHANNEL
#MANORAMA NEWS CHANNEL
#MATHRUBHUMI NEWS CHANNEL
#MARUNADAN MALAYALEE
#ANIL NAMBIAR
#SHAJAN SKARIAH
#NIKESH KUMAR
#SREEKANDAN NAIR
# FRIENDS
ശ്രീരാമനെയും സീതാദേവിയെയും ലക്ഷ്മണനെയും അങ്ങേയറ്റം മോശമായ വാക്കുകളാല്‍
അപമാനിച്ച്‌ ‘ കഥ’ എഴുതിയ THRISSUR MLA CPI കാരനായ കമ്മ്യൂണിസ്റ്റായ P BALACHANDRAN ന് മറുപടി എഴുതിയതിന് കിട്ടിയതാണ്  താഴെ കൊടുത്തിരിക്കുന്ന ഭീഷണി 94 ല്‍ വയസ്സില്‍ എത്തിയ സഖാവ് എം.എം ലോറൻസിനെ , ഇന്ന് ഈ രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായ MM LAWRENCE നെ ആണ് ഇവൻ അപമാനിച്ചിരിക്കുന്നത്

എം.എം ലോറൻസ് പൊറോട്ട അടിച്ചും തൊഴിലാളികളെ വഞ്ചിച്ചും ആണ് ജീവിച്ചത് എന്ന് ?
ആണോ ? ഇതിന് മറുപടി PINARAYI VIJAYAN പറയണം M V GOVINDAN പറയണം MV JAYARAJAN പറയണം
അപ്പൻ സഖാവ് എം.എം ലോറൻസ് പൊറോട്ട അടിച്ചാണോ ജീവിച്ചത് ?
തൊഴിലാളികളെ വഞ്ചിച്ച്‌ മൊതലാളിമാരോട് ചേർന്ന് നിന്നാണോ ജീവിച്ചത് :?
മറുപടി വേണം ഞങ്ങള്‍ മക്കള്‍ക്ക് ഭാര്യയെയും 4 മക്കളെയും സ്‌നേഹിക്കാൻ അപ്പന് സമയം കിട്ടിയോ CPIM പാർട്ടി അപ്പന് സമാധാനം കൊടുത്തിട്ടുണ്ടോ? തെക്ക് വടക്ക് ഓടിച്ചിട്ടില്ലേ
വിഭാഗിതയുടെ നാളില്‍ വെട്ടി നിരത്തിയില്ലേ? തരം താഴ്‌ത്തിയില്ലേ? അപമാനിച്ചില്ലേ?
ഞങ്ങള്‍ മക്കളോ അപ്പന്റെ ഭാര്യയെയോ നിങ്ങളെ ആരെ എങ്കിലും അപമാനിച്ചോ ?വേദനിപ്പിച്ചോ?

നിങ്ങള്‍ടെ ഭാര്യമാരെ മക്കളെ അപമാനിച്ചോ? വേദനിപ്പിച്ചോ?
CPIM ഞങ്ങളെ അപമാനിച്ചില്ലേ വേദനിപ്പിച്ചില്ലേ? ഇപ്പഴും തുടരുക അല്ലേ?
മരിച്ച്‌ മണ്ണില്‍ പോലും ഇല്ലാത്ത അമ്മയെ, എം എം ലോറൻസിന്റെ ഭാര്യയെ ഇപ്പഴും അപമാനിക്കുക അല്ലേ CPIM ലെ DYFI ലെ SFI ലെ ചില അലവലാതികള്‍ സഖാക്കള്‍ സഖാത്തികള്‍?

എന്റെ അന്നത്തില്‍ മണ്ണ് വാരിയിട്ട്  കൈകൊട്ടി ചിരിച്ചില്ലേ
കോടിയേരി ബാലകൃഷ്ണനും ഇപി ജയരാജനും കൂടി ?
അപ്പൻ, സഖാവ് എം.എം ലോറൻസ്
ജീവിച്ചത്  ഈ അവലാതി പാർട്ടിക്ക് വേണ്ടി ആയിരുന്നില്ലേ?
CITU ന് വേണ്ടി ആയിരുന്നില്ലേ? മറുപടി വേണം

എട്ടും പൊട്ടും തിരിയാത്ത 13 -15 വയസ്സില്‍ ഏതോ ഒരാള്‍ പറഞ്ഞത് കേട്ട്
ഏതോ ഒരാള്‍ ലോകത്തിന്റെ ഏതോ മൂലയില്‍ ഇരുന്ന്  കഞ്ചാവ് അടിച്ചും
BEER ഉം WHISKY യും കുടിച്ച്‌ തീ കാഞ് ഇരുന്നപ്പോള്‍ തലയില്‍ തോന്നിയ എന്തോ ആശയങ്ങള്‍ എഴുതി വച്ചത് വായിച്ച്‌  ഒരിക്കലും നടപ്പാക്കി വിജയിപ്പിക്കാൻ
പറ്റാത്ത FAKE IDEOLOGY ആയ COMMUNISM & SOCALISM പറഞ്ഞ്
നാടിന് വേണ്ടി ജനങ്ങള്‍ക്ക്  വേണ്ടി തൊഴിലാളികള്‍ക്ക് വേണ്ടി
ഇറങ്ങി തിരിച്ചതാണ്

1 രൂപയുടെ പേന പോലും രഹസ്യമായി കൊണ്ട് തന്നിട്ടില്ല ഞങ്ങള്‍ക്ക് അപ്പൻ
സ്വന്തം വീട്ടില്‍ പട്ടണിയും ദാരിദ്രവും കാരണം പാർട്ടി ഓഫീസില്‍ കയറി പറ്റി
ചായ മേടിച്ച്‌ കൊടുത്ത് കയറി പറ്റിയതല്ല CPIM ല്‍ അപ്പന്റെ അപ്പൻ ആധാരം എഴുതുമായിരുന്നു കൊപ്ര കച്ചവടം ഉണ്ടായിരുന്നു ഭൂസ്വത്തും ഉണ്ടായിരുന്നു
വരുമാനം ഉണ്ടായിരുന്നു ആ കുടുംബത്ത് പട്ടിണി അല്ലായിരുന്നു
ദാരിദ്ര്യം ഇല്ലായിരുന്നു നാട് വിട്ട് പാർട്ടി ഓഫീസില്‍ തലചായ്ക്കാൻ
വിദ്യാഭ്യാസത്തിന് വേണ്ടി മുളവ്കാട് എന്ന വെള്ളത്താല്‍ ചുറ്റപ്പെട്ട ഗ്രാമത്തില്‍ നിന്ന്
കൊച്ചി നഗരത്തില്‍ St Alberts School ല്‍ പഠിക്കാൻ അയച്ചതാണ്
പിന്നീട് Market Rdലെ Muslim School ലും പഠിച്ചിട്ടുണ്ട്
MM LAWRENCE നല്ല ഭക്ഷണത്തിനോ വസ്ത്രത്തിനോ വിദ്യാഭ്യാസം കിട്ടാഞ്ഞിട്ടോ ഇറങ്ങി തിരിച്ചതല്ല MM LAWRENCE വീട്ടില്‍ നിന്ന് വഴക്കിട്ട് ഓടി പോയതും അല്ല ലോകത്തിലെ ഏറ്റവും വൃത്തികെട്ട ഒരു ആശയത്തിന് പിറകെ പോയതാണ്

P BALACHANDRAN ശ്രീരാമനെയും സീതാദേവിയെയും ലക്ഷമണനെയും അങ്ങേയറ്റം മോശമായ വാക്കുകള്‍ കൊണ്ട് അങ്ങേയറ്റം അപമാനിച്ചപ്പോള്‍
അപമാനിക്കപ്പെട്ടത്  ഈ രാജ്യത്തെ ഈശ്വര വിശ്വാസികള്‍ ഒന്നടങ്കം ആണ്
അതില്‍ ഞാനും ഉണ്ട്
പ്രതികരിക്കും
അതിന് ഭീഷണി പെടുത്താൻ വന്നാല്‍
അപമാനിക്കാൻ വന്നാല്‍
CPIM CPI ആയാലും
കൂടുതല്‍ കൂടുതല്‍ നാണം കെടും
CPIM ല്‍ ഉള്ളത് പോലെ
CPI യിലും ഉണ്ട്
സ്ത്രീ പീഡന കഥകള്‍
ഒതുക്കി തീർക്കുന്നുമുണ്ട്
ഇല്ലാന്ന് പറയട്ടെ
Com Any Raja
Com Binoy
ഇത് എഴുതിയതിന് ആണ്
ഇവൻ എന്നെ ഭീഷണിപെടുത്തിയിരിക്കുന്നത്
സഖാവ് എം.എം. ലോറൻസിനെ അപമാനിച്ചിരിക്കുന്നത്
നാണം കെട്ട പാർട്ടി
ഇവന്മാരെ പോലെ ഉള്ള
സംസ്‌കാരം ഇല്ലാത്തവന്മാരെയും
കൊണ്ടല്ലേ
CPIM ഇന്ന് കേരളത്തില്‍ മാത്രം പടർന്ന് പന്തലിച്ച്‌ നില്‍ക്കുന്നത് ?
കള്ള കടത്തും
കഞ്ചാവ് വില്‍പ്പനയും
കള്ള് വില്‍പ്പനയും
അല്ലേ കുറെ ഏറെ SFI DYFI CPIM
സഖാക്കള്‍ടെ വരുമാനമാർഗം ?
സ്ത്രീ പീഡനവും
ബലാല്‍സംഗവും
പാർട്ടി പ്രവർത്തനവും
എം.എം ലോറൻസ്
സ്വർണ്ണ കള്ള കടത്ത് നടത്തിയിട്ടില്ല
മാസപ്പടി വാങ്ങിയിട്ടില്ല
ഞങ്ങള്‍ക്ക് ഞങ്ങള്‍ടെ അമ്മാമ്മ കൊണ്ട് തന്നിരുന്ന ഭക്ഷണങ്ങളും
പലഹാരങ്ങളും
എറണാകുളം ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തിച്ചിട്ട്
അതില്‍ ബാക്കി ഉണ്ടെങ്കില്‍ മാത്രം തന്നിരുന്ന ഒരു അമ്മടെ മക്കളാണ് ഞങ്ങള്‍
അപ്പൻ , സഖാവ് എം.എം ലോറൻസ് കള്ള കടത്ത്കാരൻ ആകാഞ്ഞത്
ഭാര്യ ബേബി കാരണം മാത്രം ആണ്
ഭാര്യയും 4 മക്കളും ത്യജിച്ച സുഖ സൗകര്യങ്ങള്‍ ഏറെ ആണ്
ചില അലവലാതികള്‍ക്ക് ഒരു വിചാരം ഉണ്ട്
എം.എം ലോറൻസിനെ പാർട്ടി വലുതാക്കിയത് ആണ് എന്ന് !
എം എം ലോറൻസ്
പാർട്ടിയെ CPIM നെ , CITU നെ വലുതാക്കാൻ ഓടി നടക്കുക ആയിരുന്നു
കേരളം മുഴുവൻ
ഈ രാജ്യം മുഴുവൻ
കുടുംബം പോലും നോക്കാതെ
അല്ലെങ്കില്‍ അല്ലാന്ന് പറയണം
പിണറായി വിജയനും
എം.വി ഗോവിന്ദനും
എം.വി ജയരാജനും
വിദേശ രാജ്യങ്ങളില്‍ പോയത് CITU ന് വേണ്ടി
അല്ലാതെ കള്ള കടത്തിനും
സുഖ വാസത്തിനും
സുഖ ചികില്‍സയ്ക്കും അല്ല
പാവപ്പെട്ട സഖാക്കളെ വഞ്ചിക്കുന്നത് ഇപ്പോഴത്തെ ബൂർഷ്വ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ആണ്
എന്റെ അപ്പനും അപ്പന്റെ തലമുറയിലും ഉണ്ടായിരുന്നവർ അല്ല തൊഴിലാളി വഞ്ചകർ
Fake ID എന്ന് പറഞ്ഞ് ആഭ്യന്തര മന്ത്രിയും പൊലീസും ഒഴിഞ്ഞ് മാറണ്ട
Technology അത്ര വലുതാണ്
ഇവനെ കണ്ട് പിടിക്കാൻ സാധിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button