
ഇടുക്കി: ശാന്തൻപാറയിലെ സിപിമ്മിന്റെ പാര്‍ട്ടി ഓഫീസ് നിർമാണത്തിന് എൻ.ഒ.സി നിഷേധിച്ചതിൽ സിപിഎം വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഭൂമി കൈയേറിയിട്ടില്ലെന്നും സി.പി.എം ഭൂമി കൈയേറിയെന്നത് രാഷ്ട്രീയമായ ആരോപണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്യു കുഴൽനാടൻ്റെ കൈയേറ്റം ന്യായീകരിക്കാൻ ഉയർത്തിക്കൊണ്ടുവന്ന വിവാദമാണിതെന്നും സി.വി വര്‍ഗീസ് ആരോപിച്ചു. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. റോഡ് വികസനത്തിനായി പൊളിച്ചുകൊടുത്ത പാർട്ടി ഓഫീസ് പുനർനിർമിക്കുകയാണ് ചെയ്യുന്നത്. ഇത് കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ഓഫീസ് മാത്രമല്ല ജില്ലയിലെ നിരവധി നിർമാണങ്ങൾ ഇപ്പോൾ നിയമവിരുദ്ധമാണ്. ഭൂനിയമഭേദഗതി നിലവിൽവരുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും സി.വി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments