![](/wp-content/uploads/2024/01/whatsapp-image-2024-01-11-at-11.03.13-am-70.jpeg)
ന്യൂഡൽഹി: സ്വന്തമല്ലാത്ത ഭൂമിയിലെ നിസ്കാരം സാധുവല്ലെന്ന് മുസ്ലീങ്ങൾക്ക് അറിയാമെന്ന് മനുഷ്യാവകാശ പ്രവർത്തക ഷെഹ്ല റാഷിദ്. ഗ്യാൻവാപി കേസ് സംബന്ധിച്ച് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ഷെഹ്‌ല റാഷിദ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. മുസ്ലീങ്ങൾ കാശിയിലും മഥുരയിലും സ്വമേധയാ അനുരഞ്ജനത്തിന് തയ്യാറാകണമെന്നും ഷെഹ്‌ല ആവശ്യപ്പെടുന്നു.
‘വിപണി വിലയ്‌ക്ക് ഭൂമി ഏറ്റെടുക്കാത്തിടത്ത് നമസ്‌കാരം സാധുവല്ലെന്ന് ഞങ്ങൾ മുസ്ലീങ്ങൾക്ക് അറിയാം. തെളിവുകളുടെ അഭാവമാണ് അയോദ്ധ്യാ കേസിന്റെ പോരാട്ടത്തിന് കാരണമെങ്കിൽ, കാശിയിലെ മഥുരയിലെ തെളിവുകളുടെ ബാഹുല്യമല്ലേ സ്വമേധയാ അടിസ്ഥാനമാക്കേണ്ടത്. അനുരഞ്ജനം?’ – എന്നാണ് ഷെഹ്‌ല റാഷിദിന്റെ കുറിപ്പ്.
Post Your Comments