സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,240 രൂപയായി. ഗ്രാമിന് 10 രൂപ വർദ്ധിച്ച്, 5,780 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഈ മാസം 20 മുതൽ 24 വരെ ഒരു പവൻ സ്വർണത്തിന് 46,240 രൂപ നിരക്കിലാണ് വ്യാപാരം നടന്നത്.
ആഗോള വിപണികളിലെ വില മാറ്റങ്ങളാണ് പ്രാദേശിക സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നത്. യുഎസ് ഫെഡ് റിസർവ് യോഗം നടന്നതിനെ തുടർന്ന് ആഗോള ഓഹരി വിപണി ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നു. ഇതിനെ തുടർന്നാണ് സ്വർണ വിലയിലും ചലനങ്ങൾ ഉണ്ടായത്. നിലവിൽ, ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,021.3 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം, കഴിഞ്ഞ 30 ദിവസത്തിനിടെ ആഗോള സ്വർണ വിപണിയിൽ ഔൺസിന് 3.03 ശതമാനത്തിന്റെ ഇടിവ് ഉണ്ടായിട്ടുണ്ട്.
Post Your Comments